തോക്ക് സംസ്കാരം വീണ്ടും അമേരിക്കയില്‍ ചോരപ്പുഴയൊഴുക്കി. . സംഗീത പരിപാടിക്കിടെയുണ്ടായ വെടിവയ്പ്പില്‍ അറുപതോളം ജീവനുകളാണ് പൊലിഞ്ഞത്. 527 പേര്‍ക്ക് പരുക്കേറ്റു. തോക്കുപയോഗിച്ച് ഈ വര്‍ഷത്തെ എട്ടാമത്തെ ആക്രമണമാണിത്.
ലാസ് വേഗസിലെ മാന്‍ഡില്‍ ബേ ഹോട്ടലില്‍ നടന്ന ഓപണ്‍ എയര്‍ സംഗീത സദസിലേക്കാണ് കെട്ടിടത്തിന്റെ മുപ്പത്തി രണ്ടാം നിലയില്‍ നിന്ന് യന്ത്രത്തോക്കുപയോഗിച്ചുള്ള ആക്രമണമുണ്ടായത്. രണ്ടായിരത്തോളം ചെറുപ്പക്കാര്‍ സംഗീതലഹരിയാിരിക്കെ വെടിയൊച്ച കേട്ടെങ്കിലും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായില്ല. രണ്ടാം റൗണ്ട് വെടിവയ്പ്പില്‍ സംഗീതം നിലച്ചു. പിന്നെ നിലവിളിയും കൂട്ടപ്പാച്ചിലും.
വെടിയേറ്റും തിക്കിലും തിരക്കിലും പെട്ടുമാണ് മരണം. അക്രമം നടത്തിയ അറുപത്തിനാലുകാരന് സ്റ്റീഫന്‍ പാഡക്ക് പൊലീസെത്തും മുന്‍പ് ജീവനൊടുക്കി. പഡോക്കിന്റെ താമസസ്ഥലത്തുനിന്ന് മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു. സ്റ്റീഫന്‍ പാഡക്കിന്റെ പിതാവ് ബെഞ്ചമിന്‍ പാഡക്ക് ബാങ്ക് കവര്ച്ചക്കാരനായിരുന്നുവെന്നും കണ്ടെത്തി. എഫ്ബിഐയുടെ അപകടകാരികളായ 10 കുറ്റവാളികളുടെ പട്ടികയില്‍ പെട്ടയാവായിരുന്നു ബെഞ്ചമിന്‍ പാഡക്ക്.