E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

നിലപാടുകള്‍ മാറ്റി; പറഞ്ഞതെല്ലാം വിഴുങ്ങി എങ്ങും താരമായ് ട്രംപ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുഎന്‍ പൊതുസഭ, ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രഫോറം സമ്മേളിക്കുകയാണ്. ഉത്തരകൊറിയയും മ്യാന്‍മറുമടക്കം ചൂടേറിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസിന്‍റെ ആദ്യ പൊതുസഭ. ഇതൊക്കെയാണെങ്കിലും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തന്നെയാണ് യുഎന്‍ പൊതുസഭയിലും താരം. യുഎന്നിന്‍റെ കടുത്ത വിമര്‍ശകനായിരുന്ന ട്രംപ് മുമ്പ് പറഞ്ഞതെല്ലാം വിഴുങ്ങി, അച്ചടക്കമുള്ള കുട്ടിയെപ്പോലെ പൊതുസഭയില്‍ സംബന്ധിക്കാനെത്തി.

ഏതാനും നാള്‍ മുമ്പ് ഐക്യരാഷ്ട്ര സംഘടനെയക്കുറിച്ച് ഇതൊന്നുമായിരുന്നില്ല ഡോണള്‍ഡ് ട്രംപിന്‍റെ അഭിപ്രായം. ജനാധിപത്യത്തിന്‍റെ ശത്രു, കണ്ട്രി ക്ലബ്, യുഎന്നിന്‍റെ മേലുള്ള അന്നത്തെ ട്രംപിന്‍റെ ആക്രോശങ്ങള്‍ അമേരിക്ക യുഎന്‍ അംഗത്വം ഉപേക്ഷിക്കുമോ എന്ന് പോലും തോന്നിക്കുന്ന തരത്തിലായിരുന്നു. ഇറാന്‍ ആണവകരാറിന്‍റെ സമയത്താണ് ഇസ്രയേലിനു വേണ്ടി ട്രംപ് യുഎന്നിനെ വിമര്‍ശിച്ചത്. നയതന്ത്രതലത്തില്‍ യുഎന്‍ ഇടപെടലുകള്‍ പാഴ്‌വേലയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. യുഎന്നില്‍ സംസാരിക്കുന്ന നേതാക്കളുടെ പിന്നില്‍ കാണുന്ന മാര്‍ബിള്‍ വിലകുറഞ്ഞതാണെന്നു വരെ എത്തി ട്രംപിന്‍റെ പരിഹാസം എന്തായാലും മറ്റ് വിഷയങ്ങളിലെന്ന പോലെ വൈറ്റ് ഹൗസ് യുഎന്നിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടു ംമാറ്റി. റെക്സ് ടില്ലേഴ്സണെ പോലല്‍പം അപ്രസക്തനാക്കി യുഎന്‍ നയതന്ത്രമുഖമായി മാറിയ യുഎന്‍ പ്രതിനിധി നിക്കി ഹാലിയുടെ സ്വാധീനമാകം ഒരു പക്ഷെ പ്രസിഡന്‍റിന്‍‌റെ നിലപാട് മാറ്റിയത്. ട്രംപ് ടവറിന് മൂക്കിന് താഴെ നടക്കുന്ന പൊതുസഭയിലേക്ക് മറ്റു നേതാക്കളെപ്പോലെ തന്നെ അമേരിക്കന്‍ പ്രസിഡന്‍റും എത്തി.

അമേരിക്ക ആദ്യം എന്ന ട്രംപിന്‍റെ നിലപാട് പൊതുസഭയില്‍ വിമര്‍ശനങ്ങളേറ്റു വാങ്ങും. പക്ഷേ ട്രംപാവട്ടെ ആദ്യദിവസം മുതല്‍ തന്നെ പരമാവധി ലോക നേതാക്കളുമായി ഒാടി നടന്ന് ചങ്ങാത്തം സ്ഥാപിക്കുകയാണ്. രാജ്യാന്തരവിഷയങ്ങളില്‍ നിലപാടുകള്‍ വ്യക്തമാക്കുകയും. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനൊരുങ്ങിയ പ്രസിഡന്‍റ് ലാറ്റിന്‍ അമേരിക്കന്‍ നേതാക്കള്‍ക്ക് വിരുന്നൊരുക്കി. വെനസ്വേലന്‍ പരാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് വാചാലനായ അദ്ദേഹം മഡുറോയുടെ രാജ്യത്ത് ജനാധിപത്യ സ്ഥാപനം അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു.

ഫ്രഞ്ച് സ്വാതന്ത്ര്യദിന പേരഡിനെ പുകഴ്ത്തി ഇമ്മാനുവേല്‍ മക്രോണിനെ കയ്യിലെടുത്തു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവായുള്ള കൂടിക്കാഴ്ചയില്‍ പലസ്തീന്‍ പ്രശ്നപരിഹാരത്തിന് നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചു. എന്നാല്‍ കുറച്ച് റൊഹിഗ്യന്‍ അഭയാര്‍ഥികളെ സ്വീകരിക്കാമോ എന്ന് ചോദിച്ച് ട്രംപിനെ കണ്ട ബംഗ്ലദേസ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് നിരാശയായിരുന്നു ഫലം.

ഉത്തര കൊറിയന്‍ വിഷയത്തില്‍ ചൈനിസ് പ്രസിഡന്‍റുമായടക്കം നിരവധി കൂടിക്കാഴ്ചകളാണ് നടക്കുന്നത്. ഏതായാലും ലോകനേതാക്കളെ ഒന്നിച്ചു കണ്ട പ്രസിഡന്‍റ് ട്രംപ് ആവേശത്തിലാണ്. യുഎന്‍ എന്നാല്‍ കൊള്ളാമല്ലോ എന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങിയിരിക്കുന്നു. സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസിനും സന്തോഷം.

ട്രംപ് അങ്ങനെയാണ്. ഒരിക്കല്‍ പറ‍ഞ്ഞത് അപ്പാടെ മാറ്റിപ്പറയുന്നതിന് ഒരു മടിയുമില്ല. പലതും വികാരത്തള്ളിച്ചയില്‍ പറയുന്ന പൊങ്ങച്ചങ്ങള്‍. ഇതൊക്കെയാണ് ട്രംപിനെ താരമാക്കുന്നതും. എമ്മി അവാര്‍ഡ് വേദിയിലും ട്രംപ് തന്നെയെയായിരുന്നു താരം. ടെലിവിഷന്‍ അവതാരകനെങ്കിലും ഡോണള്‍ട് ട്രംപ് ഒരിക്കലും എമ്മി അവാര്‍ഡ് നേടിയിട്ടില്ല. പക്ഷെ പ്രസിഡന്‍റ് പദവി അദ്ദേഹത്തെ എമ്മി വേദിയില്‍ താരമാക്കി. അവതാരകനായ ജെമി കോര്‍ബട്ട് ആണ്  പരിഹാസ പൂരത്തിന് തുടക്കമിട്ടത്. ട്രംപ് പ്രസിഡന്‍റായതിന് എമ്മി ജൂറിയെ അദ്ദേഹം കുറ്റപ്പെടുത്തി. അവാര്‍ഡ് നല്‍കിയിരുന്നെങ്കില്‍ ഒരു പക്ഷേ അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങില്ലായിരുന്നു എന്നായിരുന്നു പരിഹാസം. 

അപ്പോഴിതാ പോഡിയവും തള്ളി വരുന്നു അവാര്‍ഡ് നിശയിലെ അപ്രതീക്ഷിത അതിഥി,  വൈറ്റ് ഹൈസ് പ്രസ് സെക്രട്ടറി ഷോണ്‍ സ്പൈസര്‍.  ട്രംപിന്‍റെ സ്ഥാനാരോഹണ വേളയിലെ ജനക്കൂട്ടത്തെക്കുറിച്ച് പൊങ്ങച്ചം പറഞ്ഞ് പുലിവാല്‍ പിടിച്ച അതേ ഡയലോഗുമായി. പുരസ്കാര ജേതാക്കളും ട്രംപിനെ വെറുതെ വിട്ടില്ല. 

കറുത്തവര്‍ഗക്കാരെ ഒന്നാം സ്ഥാനത്തെത്തിച്ചതിന് ട്രംപിന് നന്ദി പറയുന്നു എന്നായിരുന്നു അമേരിക്കന്‍ ടെലിവിഷന്‍ താരവും കൊമേഡിയനുമായ ഡോണള്‍ഡ് ഗ്ലോവറുടെ പരിഹാസം. സണ്‍ഡെ നൈറ്റ് ലൈവ് എന്ന പരിപാടിയില്‍ ട്രംപിനെ അവതരിപ്പിച്ച അലക് ബാള്‍ഡ് വില്‍, പുരസ്കാരം നേടിയതോടെ എമ്മി വേദയിലെ ട്രംപ് ഇംപാക്ട് പൂര്‍ണമായി.