E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

ഗുര്‍ദാസ്പൂരിലെ ഷോക്ക് ട്രീറ്റ്മെന്‍റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആളൊഴിഞ്ഞ്, അസ്ഥിവാരം തകരാറായ തറവാട്. മുത്തശ്ശിപ്പാര്‍ട്ടിയായ കോണ്‍ഗ്രസിനെക്കുറിച്ച് കഴിഞ്ഞ കുറച്ചുനാളുകളായുള്ള ഫീല്‍ ഇതാണ്. എന്നാല്‍ കോണ്‍ഗ്രസിന് ഇത്തവണത്തെ ദീപാവലി ചില പ്രത്യേകതകളുള്ളതാണ്. ഗാന്ധി നെഹ്റു കുടുംബത്തിലെ ഇളമുറക്കാന്‍ രാഹുലിന്‍റെ കിരീടധാരണത്തിന് ശരിക്കും അരങ്ങൊരുങ്ങിക്കഴിഞ്ഞു. ഇത് സാധാരണ പറയുംപോലെയല്ല, സാക്ഷാല്‍ സോണിയ ഗാന്ധി തന്നെ സമ്മതിച്ച കാര്യമാണ്. അതിന് മുന്നോടിയായി ബിജെപി കോട്ടയായ ഗുര്‍ദാസ്പൂരില്‍ കോണ്‍ഗ്രസ് ചരിത്രവിജയം നേടി.

ഒരു ഇടവേളയിലൊഴികെ 1998 മുതല്‍ നാലുതവണ തുടര്‍ച്ചയായി ബിജെപി വിജയക്കൊടി നാട്ടിയ മണ്ഡലമാണ് പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍. ചലച്ചിത്രതാരവും ബിജെപി എം.പിയുമായിരുന്ന വിനോദ് ഖന്നയുടെ മരണത്തെത്തുടര്‍ന്നാണ് ഗുര്‍ദാസ്പൂരില്‍ പോരാട്ടത്തിന് വഴിയൊരുങ്ങിയത്. കോണ്‍ഗ്രസും ബിജെപിയും ആംആദ്മിപാര്‍ട്ടിയും തമ്മില്‍ പൊടിപാറിയ ത്രികോണമല്‍സരം.റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് വിജയരഥത്തിലേറിയത് രാജ്യത്തെ സമകാലിക രാഷ്ട്രീയസമൂഹിക അവസ്ഥയിലേക്കുള്ള ചൂണ്ടുപലകയാണ്. ലോക്സഭയില്‍ 45 അംഗങ്ങള്‍ മാത്രമുള്ള കോണ്‍ഗ്രസിന് ഗുര്‍ദാസ്പൂരിലെ മിന്നുന്ന ജയം തെല്ലൊന്നുമല്ല  ആശ്വാസമേകുന്നത്.

വിശകലനത്തിലേക്ക് കടക്കും മുന്‍പ് രസകരമായൊരു കണക്കുപറയാം. അകാലിദള്‍ ബിജെപി സഖ്യം ഭരിച്ച് നന്നായി വികസിപ്പിച്ച പഞ്ചാബിലെ പൊതുകടവും കോണ്‍ഗ്രസിന് ഗുര്‍ദാസ്പൂരില്‍ ലഭിച്ച ഭൂരിപക്ഷവും തമ്മില്‍ സാമ്യമുണ്ട്. 1.9 ലക്ഷം കോടി രൂപയുടെ കടം. 1.9 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം. 2014 ല്‍ വിനോദ് ഖന്ന വിജയിച്ചത് 1,36,065 വോട്ടിനാണെന്നതാണ് കോണ്‍ഗ്രസിന്‍റെ നേട്ടത്തെ ഏറെ പ്രസക്തമാക്കുന്നത്. കഷ്ടിച്ച് പിടിച്ചെടുക്കുകയായിരുന്നില്ല. സുനില്‍ ജാക്കറിന്‍റേത്  ശരിക്കും അട്ടിമറി ജയം. 

പഞ്ചാബ് ഭരിച്ച അകാലി ബിജെപി സഖ്യത്തോട് ജനത്തിനുള്ള വെറുപ്പ് ഇനിയും തീര്‍ന്നിട്ടില്ലെന്ന് വ്യക്തം. ജനസംഘകാലംമുതല്‍ അകാലി ദളുമായുള്ള സഹകരണം ബിജെപിക്ക് ബാധ്യതയായിത്തുടങ്ങിയോ എന്ന സംശയം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. ബാദല്‍ കുടുംബത്തില്‍ നിന്ന് പഞ്ചാബ് പിടിച്ചെടുത്ത ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് സര്‍ക്കാരിന്‍റെ മധുവിധുകാലം കോണ്‍ഗ്രസിന് ശരിക്കും ഗുണം ചെയ്തു. പഞ്ചാബ് കോണ്‍ഗ്രസിന്‍റെ കടിഞ്ഞാണ്‍  ഇനിയും ക്യാപ്റ്റന്‍ കൈയില്‍ തന്നെ ഭദ്രം.ബിജെപിക്ക് ഇന്നിങ്സ് പരാജയം സമ്മാനിച്ചതില്‍ പാര്‍ട്ടിയില്‍ നിന്ന് കലഹിച്ച് പുറത്തുപോയ നവ്ജ്യോത് സിങ് സിദ്ധുവിന്‍റെ പങ്ക് ചെറുതല്ല. ആംആദ്മിപാര്‍ട്ടിയുടെ പഞ്ചാബ് മോഹങ്ങള്‍ തല്‍ക്കാലം പെട്ടിക്കകത്തുതന്നെയിരിക്കും. ദേശീയരാഷ്ട്രീയം ബിജെപിയെയും കോണ്‍ഗ്രസിനെയും കേന്ദ്രീകരിച്ചുതന്നെ മുന്നോട്ടുപോകും. 

രാഹുല്‍ ഗാന്ധിക്ക് ആത്മവിശ്വാസത്തോടെ പാര്‍ട്ടി അധ്യക്ഷസ്ഥാനമേല്‍ക്കാം. ഗുജറാത്തടക്കം വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ക്കായി പാര്‍ട്ടിയെ സജ്ജമാക്കാം. സിഖ് മണ്ണില്‍ അകാലി ദളിനെ പഴിചാരി തല്‍ക്കാലം രക്ഷപ്പെടാമെങ്കിലും ബിജെപിക്ക് ഗുര്‍ദാസ്പൂര്‍ ശരിക്കും ഒരുഷോക് ട്രീറ്റ്മെന്‍റാണ്. കാരണം, നോട്ട് നിരോധനവും, ജിഎസ്ടിയുമെല്ലാം മധ്യവര്‍ഗവും, കച്ചവടക്കാരും ഏറെയുള്ള ഗുര്‍ദാസ്പൂരിന്‍റെ ജനഹിതത്തെ കൃത്യമായി സ്വാധീനിച്ചിട്ടുണ്ട്. വിനോദ് ഖന്നയുടെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പായിരുന്നിട്ടും സഹതാപതരംഗത്തിന്‍റെ ഒരുതരിന്പുപോലും ബിജെപിയുടെ തുണക്കെത്തിയില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഗുജറാത്തില്‍ 182 ല്‍ 150 സീറ്റുകള്‍ നേടണമെന്നാണ് അമിത് ഷാ നല്‍കിയിട്ടുള്ള നിര്‍ദേശം. പക്ഷെ കാര്യങ്ങള്‍ എളുപ്പമല്ലെന്ന സൂചനയാണ് ഗുര്‍ദാസ്പൂരിന്‍റെ ജനവിധി നല്‍കുന്നത്. കുഞ്ഞുങ്ങള്‍ നന്നാവാന്‍ ഇടയ്ക്കൊരു തല്ല് കിട്ടുന്നത് നല്ലതാണെന്നാണ് ബിജെപിക്കാരുടെ ആശ്വാസവാദം. ഇങ്ങനെ തല്ലുകിട്ടിയാല്‍ കുഞ്ഞ് മരിച്ചുപോകുമെന്ന് മറുവാദവും.