E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

അമിത് ഷായുടെയും കുടുംബത്തിന്‍റെയും അച്ഛേ ദിന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എല്ലാ ഇന്ത്യക്കാരുടെയും ബാങ്ക് അക്കൗണ്ടില്‍ പതിനഞ്ച് ലക്ഷം രൂപവെച്ച് ഇട്ടുകൊടുക്കുമെന്ന് വാഗ്ദാനം ചെയ്ത നരേന്ദ്ര മോദി എല്ലാവര്‍ക്കുമുള്ള പണം ഒരുമിച്ച് അമിത് ഷായുടെ മകന്‍റെ അക്കൗണ്ടിലിട്ടോ എന്നാണ് ഇപ്പോള്‍ സാധാരണക്കാരുടെ സംശയം. കാരണം അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കന്പനിയുടെ വരുമാനം മോദി അധികാരത്തിലെത്തി ഒരു വര്‍ഷം കൊണ്ട് വര്‍ധിച്ചത് ഒന്നും രണ്ടുമല്ല 16,000 മടങ്ങാണ്. 16,000 മടങ്ങ്. അച്ഛേ ദിന്‍ വന്നത് ആര്‍ക്കാണ് എന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരമായി. അമിത് ഷായ്ക്കും കുടുംബത്തിനും.

ജയ് ഷായുടെ ഉടമസ്ഥതയിലുള്ള  ടെംപിള്‍ എന്‍റര്‍പ്രൈസസ് പ്രൈവറ്റ് ലിമറ്റഡ് കന്പനിയുടെ വരുമാനം മോദി അധികാരത്തില്‍ വന്നശേഷം ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങ് വര്‍ദ്ധിച്ചുവെന്ന വാര്‍ത്ത പുറത്തുവിട്ടത് ഒാണ്‍ലൈന്‍ മാധ്യമസ്ഥാപനമായ ദ് വയര്‍ ആണ്. ദേശീയ രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായി വളര്‍ന്നുകൊണ്ടിരിക്കുന്ന ആ വര്‍ത്തയെ കൃത്യമായി പ്രതിരോധിക്കാനാകെ ഉലയുകയാണ് ബിജെപി. രജിസ്ട്രാര്‍ ഒാഫ് കന്പനീസ് രേഖകള്‍ പ്രകാരം ജയ് ഷായുടെ കന്പനി 2013 ലും 2014 ലും നഷ്ടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നു. തൊട്ടടുത്തവര്‍ഷം 18,728 രൂപയാണ് ലാഭം. 50,000 രൂപയുടെ വരുമാനത്തില്‍ നിന്നും 2015 16 ല്‍ ഒറ്റയടിക്ക്  80.5 കോടി രൂപയിലേക്ക് വളര്‍ന്നു. എണ്‍പത് കോടിയുടെ ഈ ആസ്തി നിലനില്‍ക്കെ 2016 ഒക്ടോബറില്‍ സ്ഥാപനം പൂട്ടി. കുടം തുറന്ന് വന്നത് കോടികളുടെ ഈ അഴിമതി കണക്ക്.

നോട്ട് അസാധുവാക്കലിന്‍റെ യഥാര്‍ഥ ഗുണഭോക്താവ് അമിത് ഷായുടെ മകനാണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം രാഷ്ട്രീയത്തിനപ്പുറം ഈ രാജ്യത്തെ ജനങ്ങളുടെ വികാരവുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്. 

അഴിമതി വിരുദ്ധ പ്രതിച്ഛായ ഇനിയും ആഭരണമാക്കാന്‍ നരേന്ദ്ര മോദിക്ക് കഴിയില്ല. കട്ടു തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്ന് വീന്പു പറയാനുമാകില്ല. ആര്‍ക്കും പിടിതരാതെ മൗനത്തിന്‍റെ മാളത്തിലൊളിച്ചിട്ട് കാര്യമില്ല. അന്‍പത്തിയാറ് ഇഞ്ചിനുള്ളില്‍ അല്‍പമെങ്കിലും രാഷ്ട്രീയമാന്യത ബാക്കിയുണ്ടെങ്കില്‍ ജനങ്ങളോട് മറുപടി പറഞ്ഞേ മതിയാകൂ. കാരണം അഴിമതിക്കെതിരെ മോദി നടത്തിയ കുരിശുദ്ധത്തില്‍ എല്ലാം നഷ്ടമായവരുടെ ദുരന്തചിത്രങ്ങള്‍ മറക്കാറായിട്ടില്ല.  അഴിമതിയുടെ കാര്യം വരുന്പോള്‍ തനിക്ക് ബന്ധുക്കളില്ലെന്നും അഴിമതിക്കാരെവെച്ച് പൊറുപ്പിക്കില്ലെന്നുമാണ് മോദി കഴിഞ്ഞ മാസം ഡല്‍ഹി നടന്ന ബിജെപി ദേശീയ നിര്‍വാഹകസമിതിയോഗത്തില്‍ പ്രഖ്യാപിച്ചത്. ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്നത് തന്‍റെ ഏറ്റവും വിശ്വസ്തനായ വ്യക്തിയുടെ മകനാണെന്ന് വരുന്പോള്‍ മോദിക്ക് എന്തു മറുപടിയുണ്ട്. 

മറുപടി നല്‍കുന്നതും ജയ് ഷായെ ന്യായീകരിക്കുന്നതും കേന്ദ്രമന്ത്രിമാരാണ്. ഉത്തരവാദിത്വപ്പെട്ട പദവിയിലിരിക്കുന്നവര്‍, ഭരണഘടനാനുസൃതം പ്രവര്‍ത്തിക്കേണ്ടവര്‍ ഒരു സ്വകാര്യവ്യക്തിക്കുനേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് വിശദീകരണം നല്‍കുന്നു.

ജയ് ഷായുടെ കന്പനിക്ക് വിറ്റവരലും വരുമാനത്തിലും മാത്രമല്ല. വായ്പ കിട്ടുന്നതിലും ഒരു വര്‍ഷത്തിനുള്ളില്‍ നാലായിരം ശതമാനമാണ് വര്‍ധന. വിമര്‍ശനങ്ങളുന്നയിക്കുന്ന മാധ്യമങ്ങളുടെ വായമൂടിക്കെട്ടുന്ന പതിവ് ശൈലി തന്നെയാണ് മോദിയും അമിത് ഷായും ബിജെപിയും സ്വീകരിച്ചത്.