E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

സകലകലാവല്ലഭന്‍ രാഷ്ട്രീയകല വാഴുമോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാഷ്ട്രീയ സ്വപ്നങ്ങളുടെ ഗോദയില്‍ സൂപ്പര്‍ സ്റ്റാറിനേക്കാള്‍ ഒരുചുവട് മുന്നിലാണ് ഇപ്പോള്‍ ഉലകനായകന്‍. സ്വന്തമായി പാര്‍ട്ടി പ്രഖ്യാപിക്കാനും രാഷ്ട്രീയ സഖ്യങ്ങള്‍ക്കുമായുള്ള നീക്കങ്ങള്‍ സജീവമാണ്. ദ്രാവിഡരാഷ്ട്രീയത്തില്‍ കമലിന്‍റെ രാഷ്ട്രീയ ഭാവിയെന്താണ്?

കമല്‍ ഹാസന്‍ സ്വന്തമായി പാര്‍ട്ടിയുണ്ടാക്കുമോ?  രജനികാന്തുമായി കൈകോര്‍ക്കുമോ? അണ്ണാഡിഎംകെയിലെ പ്രതിസന്ധികള്‍ വലിഞ്ഞുമുറുകുന്നതിനിടെ, സംസ്ഥാന ഭരണം നാഥനില്ലാക്കളരിയാകുന്നതിനിടെ തമിഴക രാഷ്ട്രീയത്തില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്ന ചോദ്യങ്ങള്‍ ഉലകനായകനെ ചുറ്റിപ്പറ്റിയാണ്. വെള്ളിത്തരയില്‍ മക്കള്‍ മനസ് കീഴടക്കിയ കമല്‍ സെന്‍റ് ജോര്‍ജ് കോട്ട കീഴടക്കാനുള്ള പടയോട്ടത്തിന് ഒരുങ്ങുന്നു.

അതിന്‍റെ ജയപരാജയങ്ങള്‍ എന്തായിരുന്നാലും തലയെടുപ്പുള്ള ഒരു നേതാവിനെ ഇന്ന് തമിഴകം തീവ്രമായി ആഗ്രഹിക്കുന്നു എന്നത് സത്യം. രാഷ്ട്രീയപ്രവേശനത്തിന്‍റെ ചര്‍ച്ചകള്‍ക്കും സന്പര്‍ക്ക പരിപാടികള്‍ക്കും രജനികാന്ത് തുടക്കമിട്ടിരുന്നെങ്കിലും പിന്നീട് പിന്നോട്ടുപോയി. ഇപ്പോള്‍ പന്ത് കമലിന്‍റെ കോര്‍ട്ടിലാണ്.

സിനിമയും രാഷ്ട്രീയവും ഫില്‍റ്റര്‍കോഫിയും മസാലദോശയുംപോലെ തമിഴ്മണ്ണിന്‍റെ പ്രിയ കോന്പിനേഷനാണ്. 1960 കളില്‍ തുടങ്ങുന്ന അരങ്ങില്‍ നിന്ന് അധികാരരാഷ്ട്രീയത്തിലേക്കുള്ള പരകായപ്രവേശം. അണ്ണാദുരെയും, എംജിആറും, കരുണാനിധിയും, ജയലളിതയുമെല്ലാം അടങ്ങിയ പട്ടിക. അതുകൊണ്ടുതന്നെ കമലിന്‍റെ രാഷ്്ട്രീയത്തിലേക്കുള്ള ക്രാഷ് ലാന്‍ഡിങില്‍  അസ്വാഭാവികതയൊന്നുമില്ല.ആസ്വാദകരുടെ സ്നേഹത്തിന് ഒരിറ്റുപോലും കുറവുവന്നിട്ടില്ല എന്നതാണ് രാഷ്ട്രീയത്തിലെ മുതല്‍മുടക്ക്. സകലകലാവല്ലഭന്‍ രാഷ്ട്രീയകല വാഴങ്ങുമോ?

തന്‍റെ നിറം കാവിയല്ല എന്ന കമലിന്‍റെ വാക്കുകള്‍ കൃത്യമായ രാഷ്ട്രീയ സൂചനയാണ്.  പുരോഗമനാശയങ്ങളും ഇടതുപക്ഷ ആഭിമുഖ്യവും എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. പക്ഷെ അടിത്തറയിളകിയ ഇടതുപാര്‍ട്ടികളില്‍ അംഗമാകുന്നത് ആത്മഹത്യാപരമാകും. അത് മറ്റാരേക്കാളും നന്നായി കമലിന് അറിയാം. അതുകൊണ്ടുതന്നെയാണ് പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് പ്രഖ്യാപനവും. തമിഴ്മക്കള്‍ തെരുവിലറങ്ങിയപ്പോഴെല്ലാം ഒപ്പം കമലുണ്ടായിരുന്നു. അത് കാവേരിയായാലും ജെല്ലിക്കെട്ടായാലും.ദൈവനിഷേധത്തിന്‍റെ കലപ്പകൊണ്ട് പെരിയാര്‍ ഉഴുതുമറിച്ച ദ്രാവിഡ മണ്ണ് പക്ഷെ ജാതി രാഷ്ട്രീയത്തിന്‍റെ ചതുപ്പായി മാറിക്കഴിഞ്ഞു. ബിജെപി പുതിയ രാഷ്ട്രീയ സാധ്യതകള്‍ക്ക് കരുനീക്കങ്ങള്‍ നടത്തുന്നു. കമലിന് കാര്യങ്ങള്‍ ഒട്ടും എളുപ്പമല്ലെന്ന് ചുരുക്കം.