വിദ്യാർഥികൾക്ക് എആർ റഹ്മാന്റെ സർപ്രൈസ്

gulf-this-week-rahman
SHARE

ഇന്ത്യയുടെ സംഗീത ചക്രവർത്തിയാണ് എആർ റഹ്മാൻ. അദ്ദേഹത്തിന് ആദരം അർപ്പിച്ച് ദുബായിൽ ഒരു സംഗീത വിരുന്നു നടന്നു. ആ സംഗീതപരിപാടിയിലേക്ക് അപ്രതീക്ഷതിതമായി സാക്ഷാൽ എആർ റഹ്മാൻ തന്നെ എത്തിയാൽ എങ്ങനെയുണ്ടാകും. 

മാസ്മരിക ഈണങ്ങളിലൂടെ സംഗീത പ്രേമികളുടെ മനസ് കീഴടക്കിയ എ.ആർ റഹ്മാന് ദുബായിലെ സ്കൂള്‍ വിദ്യാര്‍ഥികളൊരുക്കിയ സ്നേഹവിരുന്നാണ് ഈ സംഗീതാര്‍ച്ചന. സംഗീതത്തില്‍ കാല്‍നൂറ്റാണ്ടു് പിന്നിട്ട ഇന്ത്യന്‍ സംഗീത ഇതിഹാസത്തിനുള്ള ആദരം.

മദ്രാസിൽ തുടങ്ങി ഓസ്കാര്‍, ഗ്രാമി അവാര്‍ഡുകളോളം ഉയര്‍ന്ന ഈ കലാകാരനെ ആദരിക്കാന്‍ വിദ്യാര്‍ഥികള്‍ തിരഞ്ഞെടുത്തതും രാജ്യസ്നേഹംനിറഞ്ഞുതുളുമ്പുന്ന വന്ദേമാതരമായിരുന്നു.ദുബായ് ഔര്‍ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂളിന്‍റെ അമ്പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ബോളിവുഡ് പാര്‍ക്കിലെ രാജ്മഹല്‍ തീയറ്ററിലായിരുന്നു വ്യത്യസ്തമാര്‍ന്ന സംഗീത പരിപാടി. അഞ്ചിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള ആയിരം വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനത്തില്‍ ലയതരംഗമായി. 

ar-rahman

പാട്ടുതീർന്ന് മുഖമുയർത്തിയവർ കണ്ടത് സംഗീത മാന്ത്രികനെ. വിസ്മയമടക്കാതെ നോക്കിനിന്നവരെ നിറഞ്ഞചിരിയോടെ ചേര്‍ത്തുനിര്‍ത്തി. ഒരുനിമിഷം തരിച്ചുനിന്ന കുഞ്ഞാരാധകർ പിന്നെ ആർത്തു വിളിച്ചു.മറക്കാനാവാത്ത മനോഹര നിമിഷമാണ് സമ്മാനിച്ചതെന്ന് എ.ആര്‍ റഹ്മാന്‍.ഇനിയും ഒരുപിടി നല്ല പാട്ടുകൾ മദ്രാസിൻറെ മൊസാർട്ട് സംഗീത പ്രേമികൾക്കായി കാത്തുവച്ചിട്ടുണ്ട്. കാത്തിരിക്കാം ആ പാട്ടുകൾ കേൾക്കാനായി. 

MORE IN GULF THIS WEEK
SHOW MORE