വരുംകാലത്തിന് വര്‍ണം വിതറി ലെ മിറക്കിൾ ചിത്രപ്രദർശനം

gw-le-miracle-t
SHARE

നല്ല പ്രതിഭയുള്ള ഒരുപാട് കുട്ടികൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ പലർക്കും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ വേദി കിട്ടാറില്ല. ചിത്രരചനയിൽ മികവു പുലർത്തുന്ന കുട്ടികൾക്ക് അവരുടെ കഴിവുകൾ തെളിയിക്കാനും പ്രദർശിപ്പിക്കാനുമുള്ള വേദിയായിരുന്നു ദുബായ് ജുമൈറയിൽ നടന്ന ലെ മിറക്കിൾ ചിത്രപ്രദർശനം.

വരുംകാലത്തിൻറെ വരകളാണിത്. ഭാവിയുടെ പ്രതീക്ഷകൾ കാൻവാസിലേക്ക് പകർത്തിയ വർണക്കൂട്ടുകൾ. ചിത്രരചനയിൽ പ്രതിഭ തെളിയിച്ച പത്തു കുട്ടികളുടെ ചിത്രങ്ങളാണ് ലെ മിറക്കിൾ  

വിവിധ തലത്തിൽ നടത്തിയ മൽസരങ്ങളിൽ മികവ് തെളിയിച്ച കുട്ടികളാണ് ഈ പ്രദർശനത്തിൻറെ ഭാഗമായത്. ആർട്ട് ഫോർ യു ഗാലറിയുടെ നേതൃത്വത്തിലാണ് പുതിയ പ്രതിഭകൾക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെ ഈ പ്രദർശനം സംഘടിപ്പിച്ചത്. 

വിവിധ മാധ്യമങ്ങളിലും ശൈലികളിലുമാണ് ഈ പ്രദർശനത്തിൽ പങ്കെടുക്കുന്ന ഓരോരുത്തരുടെയും ചിത്രരചന. പ്രകൃതിയുടെ കാഴ്ചകളും ഭാവനകളുമെല്ലാം ഈ കാൻവാസിൽ വിരിയുന്നു. ചിത്രരചനയുടെ നവീന ശൈലികൾക്കനുസരിച്ചുള്ള ചിത്രങ്ങളും ഈ കാൻവാസിൽ കാണാം. എല്ലാ പ്രായത്തിലുമുള്ള കുട്ടികളുടെ പങ്കാളിത്തമാണ് ഈ പ്രദർശനത്തെ വേറിട്ടതാക്കുന്നത്.

അറബിക് കാലിഗ്രാഫിയുടെ മലയാളി വരകളാണ് ഈ പ്രദർശനത്തിലെ മറ്റൊരു ആകർഷണം. അബുദാബിയിൽ വിദ്യാർഥിയായ ആമിന റാദിയാണ് ഈ ചിത്രങ്ങളൊരുക്കിയത്. കുട്ടികൾക്ക് പിന്തുണയുമായി രണ്ടു മുതിർന്ന ചിത്രകാരികളുടെ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. 

ഭാവിയുടെ വാഗ്ദാനങ്ങൾക്ക് കഴിവു തെളിയിക്കാനുള്ള ഒരു അവസരത്തിനൊപ്പം അവ പ്രദർശിപ്പിക്കാനുള്ള ഒരു വേദി കൂടി ആയിരുന്നു ലെ മിറക്കൾ.

MORE IN GULF THIS WEEK
SHOW MORE