വമ്പൻ ക്രിസ്മസ് ട്രീയുമായി മുഷ്രിഫ് മാള്‍

Thumb Image
SHARE

ഈ കണ്ടതൊക്കെ ചെറിയ ക്രിസ്മസ് ട്രീകളാണ്. പക്ഷേ ഒരു വമ്പൻ ക്രിസ്മസ് ട്രീ തയാറായി കഴിഞ്ഞു അബുദാബിയിലെ മുഷ്രിഫ് മാളിൽ.

സ്വപ്നങ്ങള്‍ക്കപ്പുറത്തെ ക്രിസ്മസ് കാഴ്ചകളാണ് മുഷ്്രിഫ് മാളിലെ വിന്‍റര്‍ വില്ലേജിനെ അത്യാകര്‍ഷകമാക്കുന്നത്. ക്രിസ്മസ് ട്രീയും മഞ്ഞുമലയും സാന്‍റാക്ലോസുമെല്ലാം ഈ ഗ്രാമത്തെ സവിശേഷമാക്കുന്നു.

25 മീറ്റര്‍ നീളവും നാലു മീറ്റര്‍ വീതിയുമുള്ള ക്രിസ്മസ് ട്രീയാണ് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്. കൂറ്റൻ സ്റ്റീൽ കമ്പികളും പ്ലാസ്റ്റിക്കും മറ്റും കൊണ്ടാണ് ട്രീ അലങ്കരിച്ചിരിക്കുന്നത്. പല നിറങ്ങളിലും രൂപങ്ങളിലുമുള്ള മണികളും വലിയ മിഠായി വടികളുടെ രൂപവും ട്രീയെ മനോഹരമാക്കുന്നു. പത്തു കലാകാരന്മാർ പത്തു ദിവസംകൊണ്ടാണ് ഈ കൂറ്റന്‍ ട്രീ നിർമിച്ചത് 

മഞ്ഞു  പൊഴിയുന്ന കൂടാരവും കുട്ടികളെ ആകര്‍ഷിക്കുന്നു. ക്രിസ്മസ് വിഭവങ്ങൾ രുചിക്കാനും സാന്‍റാക്ലോസിനൊപ്പം ഫോട്ടോ എടുക്കാനും ഇവിടെ അവസരമുണ്ട്. ജിംഗിള്‍ ബെൽസിന്‍റെ ഈണത്തില്‍ ചുവടുവയ്ക്കുന്ന കുട്ടികളെയും കാണാം.

കണ്ണുചിമ്മുന്ന നക്ഷത്രങ്ങളും വർണവിളക്കുകളും വര്‍ണക്കടലാസില്‍ തീര്‍ത്ത 3D പുല്‍ക്കൂടുമാണ് മറ്റൊരു ആകര്‍ഷണം. ബഹുവര്‍ണ പന്തുകളും ബലൂണുകളും തിളങ്ങുന്ന നക്ഷത്രങ്ങളും മണികളും നിറഞ്ഞ പുല്‍ക്കൂടും വ്യത്യസ്ത കാഴ്ചയൊരുക്കുന്നു. 

പുതുവര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന ആഘോഷക്കാഴ്ചകള്‍ കാണാനായി ദിവസേന സ്വദേശികളും വിദേശികളുമായി നൂറുകണക്കിന് പേരാണ് വിന്‍റര്‍വില്ലേജിലെത്തുന്നത്. ഇതോടനുബന്ധിച്ച് വ്യത്യസ്ത കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

MORE IN GULF THIS WEEK
SHOW MORE