ഷെഫിയുടെ വർണങ്ങൾ

Thumb Image
SHARE

ഷഫി തട്ടാരത്ത് എന്ന ചിത്രകാരനെ കറിച്ചാണ് പറയുന്നത്.. ചിത്രകാരൻ മാത്രമല്ല, ചിത്രകലാ അധ്യാപകൻ കൂടിയാണ് ഷെഫി. തീർത്തും വേറിട്ട ശൈലിയിലാണ് ചിത്രകലയോടും അധ്യപനത്തോടുമുള്ള ഷെഫിയുടെ സമീപനം.

നിറക്കൂട്ടുകളില്‍ വിസ്മയകാഴ്ചകളൊരുക്കുകയാണ് ഒമാനില്‍ പ്രവാസിയായ ഷെഫി തട്ടാരത്. ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ക്യാൻവാസിലാക്കുന്ന ഇദ്ദേഹത്തിന് ചിത്രകലയില്‍ ഗുരുക്കന്മാരില്ലെന്നതാണ് സത്യം. അമേരിക്കൻ ചിത്രകലാധ്യാപകന്‍ ബെറ്റി എഡ്വേർഡില്‍നിന്നുള്ള പ്രചോദനമാണ് ഷെഫിനെ ചിത്രകാരനാക്കിയത്. അമ്മാവന്‍ വാങ്ങിച്ചുകൊടുത്ത കളര്‍ പെന്‍സില്‍ വരയുടെ വര്‍ണലോകത്തേക്ക് ഷെഫിനെ ആകര്‍ഷിക്കുകയായിരുന്നു.

തിരക്കഥാകൃത് ആകണമെന്ന മോഹവുമായി നടന്ന ഷെഫി തന്‍റെ മേഖല ചിത്രരചനയാണെന്ന് തിരിച്ചറിഞ്ഞതോടെ ജീവിതം വരയ്ക്കായി മാറ്റിവയ്ക്കുകയായിരുന്നു. ഇതോടകം ചെറുതും വലുതുമായ ഇരുപത്തിയേഴ് ചിത്രപ്രദര്‍ശനങ്ങൾ നടത്തിയിട്ടുണ്ട്. 

ആർക്കും ചിത്രം വരയ്ക്കാമെന്ന ബെറ്റി എഡ്വേർഡിന്‍റെ സിദ്ധാന്തമാണ് ഷെഫി പിന്തുടരുന്നത്. 22 വർഷമായി ഒമാനിലെ ചിത്ര രചനാമേഖലയിൽ നിറസാന്നിധ്യമാണ് ഇദ്ദേഹം. ജലച്ഛായം, എണ്ണച്ചായം, ആക്രിലിക്ക് തുടങ്ങി എല്ലാ മാധ്യമങ്ങളിലും ഷെഫി വരയ്ക്കും. എങ്കിലും എണ്ണച്ചായത്തോടാണ് കൂടുതല്‍ പ്രിയം.

പ്രവാസി ജീവിതത്തിന്‍റെ നേര്‍ കാഴ്ചകള്‍ക്കൊപ്പം ഒമാന്‍റെ പൈതൃകവും ഷെഫിയുടെ ക്യാന്‍വാസിനെ ആകര്‍ഷകമാക്കി. നിത്യജീവിതത്തിലെ കാഴ്ചകളും അനുഭവങ്ങളും ആവലാതികളും ചിത്രങ്ങളിലൂടെയാണ് സമൂഹവുമായി പങ്കുവയ്ക്കുന്നത്.

രണ്ടു പതിറ്റാണ്ടിലേറെയുള്ള പ്രവാസത്തിനിടെ സുൽത്താൻ ഖാബൂസിന്‍റെ ചിത്രം വരയ്ക്കാനായിരുന്നു കൂടുതല്‍ പേരും തന്നെ സമിപിച്ചതെന്ന് ഷെഫി പറയുന്നു.

ഒമാന്‍റെ ഓരോ കോണുകളും ക്യാന്‍വാസിലാക്കാനുള്ള കലാകാരന്‍റെ അഭിനിവേശം ശേഖരത്തില്‍ വ്യക്തം. ജീവിതവും അനുഭവവും ചിത്രങ്ങളാക്കി  ആസ്വാദകന് മികച്ച ദൃശ്യാനുഭവം ഒരുക്കുന്ന ഷെഫിന് ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന്‍റെ ചിത്രം നേരിട്ട് സമ്മാനിക്കണമെന്നതാണ് നിറമുള്ള സ്വപ്നം.

MORE IN GULF THIS WEEK
SHOW MORE