മിറക്കിൾ ഗാർഡനില്‍ വിസ്മയക്കാഴ്ചകളൊരുക്കി ശരത്

Thumb Image
SHARE

മിറക്കിൾ ഗാർഡനിലെ മനോഹരമായ കാഴ്ചകൾ നാം കണ്ടു. ഈ കാഴ്ചകൾക്കെല്ലാം പിന്നിൽ ഒരു മലയാളിയുടെ കരങ്ങളുണ്ട്. കൊല്ലം സ്വദേശി ശരത് ലാൽ എസ്.പിള്ളയുടെ. മിറക്കിൾ ഗാർഡനിലെ സിവിൽ എഞ്ചിനീയറിങ് വിഭാഗം തലവനാണ് ശരത്. മിറക്കിൾ ഗാർഡനിലെ മനോഹരമായ കാഴ്ചകൾ നാം കണ്ടു. ഈ കാഴ്ചകൾക്കെല്ലാം പിന്നിൽ ഒരു മലയാളിയുടെ കരങ്ങളുണ്ട്. കൊല്ലം സ്വദേശി ശരത് ലാൽ എസ്.പിള്ളയുടെ. മിറക്കിൾ ഗാർഡനിലെ സിവിൽ എഞ്ചിനീയറിങ് വിഭാഗം തലവനാണ് ശരത്. 

ഈ ഉദ്യാനത്തിലെ വിസ്മയക്കാഴ്ചകൾക്ക് അടിസ്ഥാനമൊരുക്കുന്നത് ഒരു മലയാളിയുടെ കരങ്ങളാണ്. ശരത് ഒരുക്കുന്ന ഫ്രെയിമുകളിലാണ് ഈ ഉദ്യാനത്തിലെ ഓരോ കലാസൃഷ്ടിയും ഉയിരെടുക്കുന്നത്. സന്ദർശകരെ അന്പരപ്പിക്കുന്ന ഈ വിസ്മയക്കാഴ്ചകളിലെല്ലാം ശരതിൻറെ കയ്യൊപ്പ് പതിഞ്ഞിരിക്കുന്നു. ദുബായ് മിറക്കിൾ ഗാർഡൻറെ തുടക്കം മുതൽ ശരത് ഈ സംഘത്തിലുണ്ട്. ശരതിൻറെ നേതൃത്വത്തിലുള്ള എഞ്ചിനീയറിങ് സംഘത്തിനാണ് പുഷ്പാലങ്കാരത്തിനുള്ള ഫ്രെയിമുകൾ ഒരുക്കുന്ന ദൌത്യം. ഒരു സീസൺ ആരംഭിക്കുന്പോൾ തന്നെ അടുത്ത സീസണിലേക്കുള്ള ജോലികൾ ഇവർ തുടങ്ങിയിരിക്കും.

സ്റ്റീൽ പൈപ്പുകളും കന്പികളും ഉപയോഗിച്ച് ഇവർ നിർമിക്കുന്ന ചട്ടക്കൂട്ടിൽ ചെടികൾ വച്ചു പിടിപ്പിച്ചാണ് ഉദ്യാനത്തിലെ കാഴ്ചകളൊരുക്കുന്നത്. ഇക്കുറി ഇവർ ഒരുക്കിയിരിക്കുന്ന പ്രധാന കാഴ്ച ഈ വന്പൻ ടെഡി ബെയറാണ്. കഴിഞ്ഞ ആറു സീസണുകളായി ഒരുക്കിയ സൃഷ്ടികളിൽ ശരതിന് ഏറെ ഇഷ്ടം എമിറേറ്റ്സ് എയർബസ് 380യുടെ മാതൃകയാണ്. യഥാർഥ എയർബസ് 380യുടെ വലിപ്പത്തിൽ തന്നെയാണ് ശരതും സംഘവും മിറക്കിൾ ഗാർഡനിലെ എയർബസ് ഒരുക്കിയതും. ഒടുവിൽ ഗിന്നസ് ബുക്കിൽ വരെ ഇടം നേടി ശരതിൻറെ ഈ വിമാനം.

മിറക്കിൾ ഗാർനോട് ചേർന്നുള്ള ശലഭോദ്യാനത്തിൻറെ എഞ്ചിനീയറിങ് ചുമതലയും ശരതിനായിരുന്നു. ചിത്രശലഭങ്ങൾക്ക് ആവാസവ്യവസ്ഥ ഒരുക്കുന്നതിന് പ്രത്യേക ശൈലിയിലായിരുന്നു ഉദ്യാനത്തിൻറെ രൂപകൽപന.

ആസ്വാദകരുടെ മികച്ച പ്രതികരണമാണ് ഇവർ ഒരുക്കുന്ന പുഷ്പ കാഴ്ചകൾക്ക് ലഭിക്കുന്നത്. സന്ദർശകരുടെ കൂടി അഭിപ്രായങ്ങൾ കണക്കിലെടുത്താണ് ഓരോ സീസണിലേക്കുമുള്ള കാഴ്ചകൾ ഒരുക്കുന്നത്. പാർക്കിൻറെ രൂപകൽപനയിലും സന്ദർശകരുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കുന്നു.

മിറക്കിൾ ഗാർഡനിൽ ശരതും സംഘവും ഒരുക്കുന്ന ഓരോ കാഴ്ചകളും ലോകമെങ്ങും നിന്നുള്ള സഞ്ചാരികളെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു.  അടുത്ത സീസണിലേക്കുള്ള കാഴ്ചകൾ ഒരുക്കുന്ന തിരക്കിലേക്ക് മാറിക്കഴിഞ്ഞു ശരത്.

MORE IN GULF THIS WEEK
SHOW MORE