പ്രവാസികൾക്കുള്ള അംഗീകാരമായി പ്രവാസി വോട്ട്

Thumb Image
SHARE

പ്രവാസി വോട്ട്, ആ സ്വപ്നം യാഥാർഥ്യത്തിലേക്കടുക്കുകയാണ്. തിരഞ്ഞെടുപ്പുകളിൽ പ്രവാസികൾക്ക് പ്രോക്സി വോട്ട് അനുവദിക്കാനുള്ള നിയമഭേദഗതി കേന്ദ്രസർക്കാർ പാർലമെൻറിൻറെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. പ്രവാസികൾക്കുള്ള അംഗീകാരം തന്നെയാണി ഈ തീരുമാനം.

പിറന്ന നാടിൻറെ ജനാധിപത്യ പ്രക്രിയയിൽ പടിക്കു പുറത്തായിരുന്നു ഇക്കാലമത്രയും പ്രവാസികളുടെ സ്ഥാനം. പ്രവാസികൾക്ക് വോട്ട് ചെയ്യാൻ അവസരം നൽകാനുള്ള തീരുമാനത്തിലൂടെ ആ ചരിത്രം മാറ്റിയെഴുതപ്പെടുകയാണ്. താനും ജൻമാനിടൻറെ സ്വന്തമാണെന്ന് ഇനി പ്രവാസിക്ക് ഉറച്ചു പറയാം. പതിറ്റാണ്ടുകളുടെ പഴക്കമുള്ള പ്രവാസത്തിൻറെ ചരിത്രത്തിലെ വഴിത്തിരിവ് തന്നെയാണ് ഈ തീരുമാനം. 

നാട്ടിലേക്കു പണമയയ്ക്കുകയും നാട്ടിൽനിന്നു വരുന്ന നേതാക്കൻമാർ വാരിക്കോരി നൽകുന്ന പ്രശംസ മാത്രം കേട്ട് കാത്തിരിക്കാനും വിധിക്കപ്പെട്ടവർക്കു ലഭിച്ച ഉറച്ച അംഗീകാരമാണിത്. ഏറെക്കാലത്തെ കാത്തിരിപ്പിന് അവസാനമായെന്നാണ് കോടതിയിൽ സർക്കാർ നൽകിയ മറുപടി വ്യക്തമാക്കുന്നത്. 

പകരക്കാരനെ (പ്രോക്സി) നിയോഗിച്ച് തന്റെ സമ്മതിദാന അവകാശം വിനയോഗിക്കാനുള്ള അവസരം പ്രവാസിക്ക് ലഭ്യമാകുന്നതോടെ, ഒരു പൗരനനെന്ന നിലയിൽ സുപ്രധാന അവകാശവും ലഭ്യമാകുന്നു. പഴുതുകളടച്ചുള്ള സംവിധാനമാണ് ഇനി ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കേണ്ടത്

ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ നിർണായക സ്വാധീനശക്തിയായി മാറാനും പ്രവാസികൾക്ക് അവസരം നൽകുന്നതാണു സർക്കാർ അവതരിപ്പിക്കാനിരിക്കുന്ന നിയമഭേദഗതി. പ്രവാസികളെ കണ്ടില്ലെന്ന് നടിക്കാൻ ഇനി ഒരു പാർട്ടികൾക്കുമാകില്ല. . കേരളത്തിലെ പല നിയമസഭാ മണ്ഡലങ്ങളിലും ജയപരാജയങ്ങളെ സ്വാധീനിക്കാൻ പ്രവാസി വോട്ടുകൾക്ക് കഴിയും. കേരളത്തിലെ ഓരോ സംഭവവികാസങ്ങളും ശ്രദ്ധയോടെ വീക്ഷിക്കുകയും അഭിപ്രായ രൂപീകരണം നടത്തുകയും ചെയ്യുന്ന ഗൾഫ് മലയാളികളുടെ വോട്ടിന് ഇക്കാര്യത്തിൽ ശക്തികൈവരും.

വോട്ടെടുപ്പ്കാലത്ത് നാട്ടിലെ ബന്ധുക്കളെ സ്വാധീനിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കളും സ്ഥാമാർഥികളും പോഷകസംഘടനാ പ്രവർത്തകരും ഗൾഫിലേക്കെത്താറുണ്ട്. എന്നാൽ ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ ഈ കഥമാറും. തിര‍ഞ്ഞെടുപ്പുകളിൽ സ്ഥിതി മാറും. ഓരോ പ്രവാസിയും വോട്ടറായി മാറുന്നതോടെ, അവഗണിക്കാനാവാത്ത ശക്തിയായി വിദേശത്തുള്ളർ മാറും. എന്നാൽ പ്രോക്സി വോട്ടിങ് സംവിധാനം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളും പ്രവാസി സംഘടനാ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. പ്രോക്സി വോട്ടിനു പകരം ഇ ബാലറ്റോ, സ്ഥാനപതി കാര്യാലയങ്ങളിൽ പോളിങ് ബൂത്തുകളോ ഏർപ്പെടുത്തണമെന്ന നിർദേശമാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്. പല വിദേശരാജ്യങ്ങളും ഈ സംവിധാനം ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുന്നു. 

നാട്ടിലേയ്ക്കു പണം അയയ്ക്കുന്നതു മാത്രമല്ല, നാടിന്റെ നന്മയിലും വികസനകാര്യങ്ങളിലും മറ്റും തീരുമാനമെടുക്കുന്നതിൽ നിർണായക പങ്കുവഹിക്കാനും പ്രവാസികളെ പ്രാപ്തരാക്കുക കൂടിയാണ് പ്രവാസി വോട്ടവകാശം

MORE IN GULF THIS WEEK
SHOW MORE