ആഡംബരത്തിന്റെ പര്യായമായ സ്കോഡയുടെ പുതിയ സ്കോഡ റാപിഡാണ് ഇന്ന് ഫാസ്റ്റ് ട്രാക്കിൽ.
നിരവധി മാറ്റങ്ങളോടെയാണ് പുതിയ റാപിഡിന്റെ വരവ് അതിൽ പ്രധാനം മുൻവശത്തിനുണ്ടായ പരിഷ്കാരങ്ങൾ തന്നെ. പുതിയ അലോയ് വീൽ രൂപകൽപന, ചുവപ്പും നീലയുമടക്കം രണ്ടു പുതിയ നിറങ്ങൾ, ക്രോമിയം ഡോർ ഹാൻഡിൽ, ഇൻറഗ്രേറ്റഡ് സ്പോയ്ലർ എന്നീ മാറ്റങ്ങൾ എടുത്തുപറയേണ്ടവ തന്നെയാണ് .
പോറലേൽക്കാത്ത ഡാഷ് ബോർഡ്, പുതിയ ടച് സ്ക്രീൻ സംവിധാനം, ഫുട് വെൽ ഇലൂമിനേഷൻ, ക്രൂസ് കൺട്രോൾ, വലിയ പിൻ സീറ്റുകൾ എന്നിവ വാഹനത്തിന്റെ ഉൾഭാഗത്തെ കൂടുതൽ മനോഹരമാക്കുന്നു.
1500 സി സി, 110 ബി എച്ച് പി, 250 എൻ എം ടോർക്ക് ഡീസൽ എൻജിൻ. എഴു സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക്ഗിയർ ബോക്സ്, ലീറ്ററിന് 21.73 ആണ് മൈലേജ്.
എക്സ് ഷോറൂം വില 9.65 ലക്ഷം