റെനോയുടെ പുതിയ ക്വിഡ്1.0 യുടെ വിശേഷങ്ങൾ ആണ് ഇന്ന് ഫാസ്റ്റ് ട്രാക്കിൽ, ഒരു ലീറ്റർ സൂപ്പര്‍ കണ്ട്രോള് എഫിഷ്യന്‍സി എന്‍ജിനോടുകൂടിയാണ് (എസ്സിഇ) ക്വിഡ്1.0 എല്‍ വിപണിയിലെത്തുന്നത്. രണ്ടു വകഭേദങ്ങളാണ് റെനോ പുറത്തിറക്കിയത്: ആർ എക്സ് ടി 1.0, ആർ എക്സ് ടി 1.0 (ഒ).
എസ്യുവി രൂപകല്‍പ്പനയില്‍ നിര്‍മിച്ചിരിക്കുന്ന റെനോ വാഹനത്തിന് ആകര്‍ഷകമായ മുന്‍ ഗ്രില്ലാണുള്ളത്. സി ആകൃതിയിലുള്ള റെനോ ലൈറ്റിങ് സ്ട്രക്ചറും ഡ്യുവല്‍ ടോണ്‍ ബമ്പറുകളുമാണുള്ളത്, വലിയ കാറിനു തുല്യമായ രീതിയിലുള്ള വലുപ്പവും മികച്ച ഉള്‍വശങ്ങളും കൂടിയ 2422 മിമി വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 1115 ലിറ്റര്‍വരെ വര്‍ധിപ്പിക്കാവുന്ന 300 ലിറ്റര്‍ ബൂട്ട് സ്പേസ് മികച്ച സ്ഥലസൌകര്യം പ്രദാനംചെയ്യുന്നു
മാരുതി സുസുക്കി ‘ഓൾട്ടോ’, ഹ്യുണ്ടേയ് ‘ഇയോൺ’, മാരുതി സുസുക്കി ‘വാഗൻ ആർ’ എന്നിവയോടും പുത്തൻ മോഡലായ ടാറ്റ ‘ടിയാഗൊ’യോടുമാണു ‘ക്വിഡി’ന്റെ മത്സരം.
‘ആർ എക്സ് ടി’ക്ക് 3,82,776 രൂപയും; ‘ആർ എക്സ് ടി 1.0 (ഒ)’ക്ക് 3,95,776 രൂപയും ആണ് എക്സ് ഷോറൂമ് വില.