മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ നിന്നുള്ള കോംപാക്ട് എസ് യു വിയായ ‘ടി യു വി 300’ പുറത്തിറങ്ങി. അടിസ്ഥാന മോഡലിന് 7.19 ലക്ഷമാണ് വില. ഉയർന്ന മോഡലിന് 8.71 ലക്ഷവും ഒാട്ടമാറ്റിക്കിന് 9.45 ലക്ഷവും.
ഉയരമേറിയ ഫ്രണ്ട് നോസും പരന്ന മേൽക്കൂരയും കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസും നേർരേഖയിലുള്ള ബോണറ്റുമൊക്കെയാണു പുതിയ വാഹനത്തിന് എസ് യു വിയുടെ കാഴ്ചപ്പകിട്ടേകുന്നത്. ആധുനിക എം ഹോക്ക് എൻജിനാണു വാഹനത്തിനു കരുത്തേകുക.
എക്സ് ഷോറൂം വില
ടി4 (ബെയ്സ്): 719258
ടി4 + (ബെയ്സ് ഓപ്ഷണൽ): 754880
ടി6 (മിഡ്): 785414
ടി6 + (മിഡ് ഓപ്ഷണൽ): 810858
ടി6 + (മിഡ് ഓപ്ഷണൽ എ എം ടി ): 884138
ടി8 (ഹൈ): 871925T8
(ഹൈ എ എം ടി ): 945205