ഹ്യുണ്ടായിയുടെ ആറാം തലമുറ വാഹനമായ പുതിയ എലാന്‍ട്രയുടെ വിശേഷങ്ങൾ ആണ് ഇന്ന് ഫാസ്റ്റ് ട്രാക്കിൽ
നിലവിലുള്ള മോഡലില്‍നിന്ന് വളരെ വ്യത്യസ്തമായ രൂപകല്‍പ്പനാ രീതിയിലാണ് എലാന്‍ട്ര പുറത്തിറക്കിയിരിക്കുന്നത്, സ്കോഡ ഒക്ടാവിയ , ഫോക്സ്വാഗണ് ജീറ്റ, ടെയോട്ട കൊറോള, എന്നീ മോഡലുകള്‍ക്ക് വെല്ലുവിളിയുമായാണ് എലാന്‍ട്ര എത്തുന്നത്.
ക്രോമിയം പ്ളേറ്റഡ് ഹെക്സാഗണല് ഗ്രില്‍, എച്ച്ഐഡി ഹെഡ് ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, ബൂമറാങ് ഷേപ്പിൽ ഉറപ്പിച്ചിരിക്കുന്ന ഫോഗ് ലാമ്പുകൾ എന്നിവ എലാന്‍ട്രയെ കൂടുതൽ മനോഹരമാക്കി, സുരക്ഷയുടെ കാര്യത്തിലും എലാൻട്ര ഒട്ടും പിന്നോട്ടല്ല, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, എ.ബി.എസ്, ഇ.ബി.ഡി. കരുത്തേറിയ ബോഡി തുടങ്ങിയ നിരവധി സുരക്ഷാ സൗകര്യങ്ങൾ വാഹനത്തിൽ ഉണ്ട്
എലാന്‍ട്രയുടെ രണ്ട് ലിറ്റര്‍ 1999 സിസി പെട്രോള്‍ എന്‍ജിനും, 1.6 എല്‍യു 2 കോമണ്‍ ഓയില്‍ ടെക്നോളജി 1582 സിസി ഡീസല്‍ എന്‍ജിനും മികച്ച പ്രടനം കാഴ്ചവയ്ക്കുന്നതിനു പുറമെ ഉയര്‍ന്ന ഇന്ധന ക്ഷമതയും ലഭ്യമാക്കുന്നു. പെട്രോള്‍, ഡീസല്‍ മോഡലുകള്‍ക്ക് യഥാക്രമം 14.59 കിലോ മീറ്റര്‍, 22.54 കിലോ മീറ്റര്‍ മൈലേജുമാണ് അവകാശപ്പെടുന്നത്
പെട്രോള്‍ അടിസ്ഥാന മോഡലിന് 13.19 ലക്ഷം രൂപയും ഡീസല്‍ മോഡലിന് 16.26 ലക്ഷം രൂപയുമാണ് എക്സ്–ഷോറൂം വില