മഹീന്ദ്രയുടെ പുത്തന്‍ എസ് യു വി നുവോസ്പോട്ട് അഞ്ചു ഗിയറുകളുള്ള റിയർ വീൽ ഡ്രൈവ് വാഹനമാണ്. ഏഴു പേർക്ക് സുഖമായി ഇരുന്ന് യാത്ര ചെയ്യാവുന്ന രീതിയിലാണ് സീറ്റുകളെന്നതിനാലും മികച്ച എയർ കണ്ടീഷനിങ് സംവിധാനമാണ് ഇതിലുള്ളത്.
മഹീന്ദ്രയുടെ പ്രശസ്തമായ ഡീസൽ എംഹോക്ക് എഞ്ചിൻ തന്നെയാണ് നുവോസ്പോട്ടിലും ഉപയോഗിച്ചിരിക്കുന്നത്. 1600 ആർ പി എമ്മിൽ 240 ന്യൂട്ടൺ മീറ്ററാണ് ടോർക്ക്. മുന്നിൽ ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണുള്ളത്.
ആഡംബരസദൃശ്യമായ വാഹനങ്ങളുടെ സവിശേഷതകളെല്ലാം ചേർന്നിണങ്ങിയതാണ്ന്യുവോസ്പോട്ടിൽ. ആർട്ടിഫിഷ്യൽ ലെതറിലുള്ള സീറ്റുകളാണ് വാഹനത്തിലുള്ളത്. അലോയ് വീലുകളാണ് വാഹനത്തിനുള്ളതെന്നതിനാൽ വശങ്ങളിൽ നിന്നുള്ള ഭംഗി ഇരട്ടി ആക്കുന്നു.
412 ലിറ്ററിന്റെ വലിയ ബൂട്ട് സ്േപസാണ് എസ് യു വി നുവോസ്പോട്ടിന്റെ മറ്റൊരു ലക്ഷ്വറി. സൺ ഗ്ലാസ് ഹോൾഡറും മുന്നിലും പിന്നിലും കപ്ഹോൾഡറുകൾ വയ്ക്കാനുള്ള ഇടവും കെൻവുഡിന്റെ ഇൻ ഡാഷ് ഇന്റഗ്രേറ്റഡ് മ്യൂസിക് സിസ്റ്റവും യു എസ് ബി പോർട്ടബിലിറ്റിയും ബ്ലൂടൂത്ത് കോംപാറ്റിബിലിറ്റിയും എം പി 3 പ്ലേബാക്കും സിഡി പ്ലേയറും എ എംഎഫ് എം റേഡിയോയുമുണ്ട്. 6.2 ഇഞ്ച് ടച്ച് സ്കീൻ ഡിസ്പ്ലേയാണ് വാഹനത്തിലുള്ളത്.