E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 09:20 PM IST

Facebook
Twitter
Google Plus
Youtube

More in Fasttrack

കാത്തിരിപ്പിനൊടുവിൽ ഇന്നോവ ക്രിസ്റ്റ നിരത്തിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ടൊയോട്ടയുടെ ജനപ്രിയ എംപിവി ഇന്നോവയുടെ പുതിയ പതിപ്പ് ക്രിസ്റ്റ കേരള വിപണിയിലുമെത്തി. രണ്ടു മോഡലുകളുമായാണു ഇന്നോവ ക്രിസ്റ്റ എത്തുന്നത്. 2.8 ലീറ്റർ ഡീസൽ എൻജിനൊപ്പം ആറ് സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ, 2.4 ലീറ്റർ ഡീസൽ എൻജിനൊപ്പം അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മോഡലുകളിലാണ് ഇന്നോവ ക്രിസ്റ്റ അവതരിപ്പിക്കുന്നത്. സാധാരണ സുരക്ഷാ സംവിധാനങ്ങൾക്കു പുറമെ ഏഴ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ എന്നിവയും പ്രത്യേകതയാണ്.

ഇന്നോവ ക്രിസ്റ്റയ്ക്കു 14,13,826 മുതൽ 21,10,073 രൂപ വരെയാണു കൊച്ചിയിലെ എക്സ് ഷോറൂം വില. 2.8 ലീറ്റർ സിക്സ് സ്പീഡ് മോഡലിനു 14.29 കിലോമീറ്റർ ഇന്ധന ക്ഷമതയും 2.4 ലീറ്റർ ഫൈവ് സ്പീഡ് മോഡലിനു 15.10 കിലോമീറ്റർ ഇന്ധന ക്ഷമതയും ലഭിക്കുമെന്ന് നിർമാതാക്കൾ പറഞ്ഞു. 

പഴയ ഇന്നോവയുടെ ഉത്പാദനം അവസാനിപ്പിച്ചിട്ടാണ് കമ്പനി ക്രിസ്റ്റ പുറത്തിറക്കുന്നത്. ടൊയോട്ടയുടെ തന്നെ സെഡാനുകളായ കാംറിയിൽ നിന്നും ആൾട്ടിസിൽ നിന്നും പ്രചോദിതമാണ് ക്രിസ്റ്റയുടെ മുൻഭാഗത്തിന്റെ ഡിസൈൻ. ഹെഡ്‌ലൈറ്റുമായി ചേര്‍ത്തുവെച്ചിരിക്കുന്ന വലിയ ഹെക്സാഗണൽ ഗ്രിൽ, വലിയ ഫോഗ്‌ലാമ്പ് എന്നിവയാണ് മുൻഭാഗത്തെ പ്രധാന പ്രത്യേകതകൾ. അടിമുടി മാറ്റങ്ങളുണ്ട് ഇന്നോവയുടെ അകംഭാഗത്തിന്.

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പതിമൂന്നാമത് ഓട്ടോ എക്സ്പൊയിലായിരുന്നു ക്രിസ്റ്റ ഇന്ത്യയിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടത്. പൂർണമായും പുതിയ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച എംയുവിക്ക് പഴയതിനെക്കാൾ 180 എംഎം നീളവും 60 എംഎം വീതിയും 45 എംഎം പൊക്കവും കൂടുതലുണ്ട്. വീൽബെയ്സിനു മാറ്റമില്ല. മേജർ മോഡൽ ചേഞ്ച് (എം എം സി) എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായാണ് ‘ഇന്നോവ’യുടെ രൂപമാറ്റമെന്ന് കമ്പനി വിശദീകരിക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :