അച്ഛനെ കൊന്നതും അരുണ്‍‌?; അമ്മയ്ക്കൊപ്പം കാമുകന്‍ ചെയ്തത്: ചുരുളഴിയുന്നു

Crime-Story_08-11
SHARE

തൊടുപുഴയിലെ ഏഴുവയസുകാരന്‍റെ മരണം...വര്‍ഷം ഒന്നരകഴിഞ്ഞു..പിന്നിടിങ്ങോട്ട് കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ ഒട്ടേറെകൊലപാതകങ്ങള്‍ നമുക്കിടയില്‍ നടന്നു...ആസൂത്രിതവും അതിക്രൂരവുമായി കൊലപാതകങ്ങള്‍ ..പക്ഷേ ആ ഏഴുവയസുകാരന്‍ ആര്യന്‍റെ മരണത്തിന്‍റെ  നൊമ്പരം ഇന്നും മനസുളള മലയാളിയില്‍ ഒരു തീരാക്കനലായി ജ്വലിക്കുകയാണ്...അവന്‍റ മരണത്തിന് ഉത്തരവാദികളായവര്‍ ഇപ്പോഴും നിയമത്തിന് പുറത്താണെന്നറിയുമ്പോഴാണ് ആ നീതിനിഷേധം കൂടുതല്‍ ശക്തിപ്പെടുന്നത്..അതില്‍ തീരുന്നില്ല  ആ അമ്മയുടെ കാമുകന്‍ അരുണ്‍ ആനന്ദ് നടത്തിയ കൊലപാതകം...ആ രണ്ടുകുട്ടികളുടേയും പിതാവ് ബിജുവിന്‍റെ മരണവും കൊലപാതകമാണെന്ന നിഗമനത്തിലേക്ക് എത്തിക്കഴിഞ്ഞു അന്വേഷണസംഘം...

ആ ഏഴുവയസുകാരന്‍റെ വേദനയാണിത്..തന്നെ കൊലപ്പെടുത്തിയ  അമ്മയുടെ കാമുകന്‍ തന്നെ അമ്മയോട് ചേര്‍ന്ന് തന്‍റെ പ്രിയപ്പെട്ട പിതാവിനെ കൊലപ്പെടുത്തിയതാണെന്ന് നിനക്ക് സംശയമുണ്ടായിരുന്നോ..? നിനക്കത് ആരോടും പറയാന്‍ കഴിയുമായിരുന്നില്ല അല്ലേ...നിന്‍റെ മരണത്തോടെ ആ സത്യം പുറത്തറിയില്ലെന്ന് അവര്‍ കരുതിയിരുന്നെങ്കില്‍ തെറ്റി...ആ ദുരൂഹമരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി... നിന്‍റെ അമ്മയെക്കുറിച്ചും...നിന്നോട് കാണിച്ച് ക്രൂരതയ്ക്ക് അമ്മയെന്ന് വിളിക്കാന്‍ കഴിയില്ലെങ്കിലും ...

 എല്ലാവരും അന്നേ  സംശയിച്ചതാണ്  ആ എഴുവയസുകാരന്‍റെ പിതാവിന്‍റെ മരണത്തിലും ദുരൂഹതയുണ്ടെന്ന്... രണ്ടുവര്‍ഷത്തിനിപ്പുറം ക്രൈംബ്രാഞ്ച് ബിജുവിനെ അടക്കം ചെയ്ത സ്ഥലത്ത് പരിശോധന നടത്തി..മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തു....അവയവങ്ങള്‍ രാസപരിശോധനക്കുവിട്ടു...എല്ലാം തേഞ്ഞുമാഞ്ഞെന്നു കരുതിയടത്തുനിന്നാണ് ക്രൈംബ്രാഞ്ച് വീണ്ടും തുടങ്ങിയത്..നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചതോടെ ബിജുവിന്‍റെ മരണം കൊലപാതകമാണെന്ന് നിഗമനത്തിലേക്ക് അന്വേഷണസംഘവുമെത്തി...ഹൃദയാഘാതം മൂലമാണ് ബിജു മരിച്ചതെന്നാണ് ബന്ധുക്കളോട് പറഞ്ഞിരുന്നതെങ്കിലും മരിക്കുന്നതിന് മുമ്പ് അമ്മ അഛന് പാല്‍ കുടിക്കാന്‍ കൊടുത്തിരുന്ന എന്ന ഇളയകുട്ടിയുടെ മൊഴിയും നിര്‍ണായകമായി....കുറ്റകൃത്യം എത്രമൂടിവെച്ചാലും പുറത്തുവരിക തന്നെ ചെയ്യും... 

2018 മേയ് 23 നാണ് തിരുവനന്തപുരത്ത്  വീട്ടില്‍ വെച്ച് ബിജു മരിച്ചത് ..കൂടെയുണ്ടായിരുന്നത് ഭാര്യ അഞ്ജന മാത്രം...ഇതിനിടയില്‍ തന്നെ ബിജുവിന്‍റെ അച്ഛന്‍രെ സഹോദരിയുടെ മകനായ അരുണ്‍ ആനന്ദിന്‍റെ വീട്ടിലേക്കുള്ള വരവ് ബിജു വിലക്കിയിരുന്നു...പിന്നീടുണ്ടായ മരണത്തില്‍ പക്ഷേ അന്ന് ആര്‍ക്കും സംശയം തോന്നിയില്ല...ബിജുവിന്‍റെ മരണത്തിന് ശേഷം ഏതാനുമാസങ്ങള്‍ക്കുള്ളില്‍ അഞ്ജ അരുണ്‍ ആനന്ദിന്‍റെ വീട്ടിലേക്ക് ഒളിച്ചോടിയെത്തി... യുവതിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അഞ്ജനെ അന്വേഷിച്ചു കണ്ടെത്തി  കോടതിയില്‍ ഹാജരാക്കിയപ്പോള്‍  രണ്ടുകുട്ടികളേയും കൊണ്ട് അരുണ്‍ ആനന്ദിനൊപ്പം പോകാനാണ് താല്‍പ്പര്യമെന്ന് അറിയിച്ച് ആ യുവതി  ബിജുവിന്‍റെ കുടുംബക്കാരേയും തള്ളിപ്പറഞ്ഞു..പിന്നെ തിരുവനന്തപുരത്തുനിന്ന് തൊടുപുഴയിലെത്തി വീട് വാടകക്കെടുത്ത് ജീവിതം തുടങ്ങി....

പുലർച്ചെ ഒന്നരയോടെയാണ് കുട്ടികളെ വീട്ടിൽ തനിച്ചാക്കി വീടു പൂട്ടിയ ശേഷം അരുണും യുവതിയും പുറത്തു   പതിവുപോലെ ചുറ്റാന്‍ പോയത്....    തൊടുപുഴയ്ക്കു സമീപം വെങ്ങല്ലൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ച ശേഷം മൂന്നോടെയാണു തിരിച്ചെത്തിയത്. . വീട്ടിൽ തിരിച്ചെത്തിയ ശേഷം ഭക്ഷണം കഴിക്കാനെന്ന പേരിൽ 4 വയസ്സുള്ള ഇളയ കുട്ടിയെ വിളിച്ചെഴുന്നേൽപ്പിച്ചു. കുട്ടിയുടെ ട്രൗസർ നനഞ്ഞിരുന്നു.  കുഞ്ഞിനെ മൂത്രമൊഴിപ്പിച്ചു കിടത്തിയില്ലെന്ന പേരിൽ, ഉറങ്ങുകയായിരുന്ന മൂത്ത കുട്ടിയെ അരുൺ ആനന്ദ് വിളിച്ചെഴുന്നേൽപിച്ചു. തുടർന്ന് കട്ടിലിൽ ഇരുന്ന ശേഷം കുട്ടിയെ ആഞ്ഞു ചവിട്ടി. കുട്ടി തെറിച്ച് മതിലിൽ തലയിടിച്ചു വീണു. തുടർന്ന് വീണ്ടും കട്ടിലിലേക്ക് വലിച്ചടുപ്പിച്ച ശേഷം കട്ടിലിൽ നിന്നു വലിച്ചെറിഞ്ഞു. അപ്പോൾ ഭിത്തിയിലെ ഷെൽഫിന്റെ മൂലയിലിടിച്ചാണ് തലയോട്ടിയിൽ നീളത്തിനുള്ള പൊട്ടലേറ്റത്. കുട്ടിയെ മുറിയിൽ വലിച്ചിഴയ്ക്കുകയും പലതവണ തൊഴിക്കുകയും ചെയ്തു.  കുട്ടിയുടെ ശരീരത്തിൽ ഒട്ടേറെ ചതവുകളുണ്ട്. മുറയിൽ ചോര പടർന്നു. മർദനം തടയാൻ ശ്രമിച്ച യുവതിയെയും മർദിച്ചു. യുവതിയുടെ മുഖത്ത് കണ്ണിനു സമീപം പരുക്കേറ്റ പാടുണ്ട്. കുട്ടിയുടെ ഇളയ സഹോദരനെയും അരുൺ മർദിച്ചു.  പല്ല് തകർന്ന നിലയിലാണ്. 

മുറി വൃത്തിയാക്കിയ ശേഷം ഇളയ കുഞ്ഞിനെ വീടിനുള്ളിൽ പൂട്ടിയാണ് പുലർച്ചെ 3.55 ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രയിലേക്കു സ്വന്തം  കാറിൽ പോയത്. കുഞ്ഞ് വീണതാണെന്ന യുവതിയുടെ വിശദീകരണത്തില്‍ ഡോക്ടര്‍ക്കും മറ്റുള്ളവര്‍ക്കും അപ്പോഴേ സംശയം തുടങ്ങിയിരുന്നു..... 

കാറില്‍ കുട്ടിയേയും കൊണ്ട് ആശുപത്രിയിലെത്തുമ്പോഴും അരുണ്‍ ആനന്ദിന്റെ കാലുകള്‍ ലഹരിയില്‍ നിലത്തുറക്കുന്നുണ്ടായിരുന്നില്ല....  കളിക്കുന്നതിനിടെ അപകടമുണ്ടായെന്ന് അരുണും പറഞ്ഞതോടെ ആശുപത്രി അധികൃതര്‍ക്ക് വൈരുധ്യം ഇരട്ടിച്ചു..ഉടനെ പൊലീസില്‍ അറിയിച്ചു... .  . കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിലായിരുന്നതിനാൽ കോലഞ്ചേരിയിലേക്കു കൊണ്ടുപോകാൻ ആംബുലൻസ് ഏർപ്പാടാക്കിയെങ്കിലും അരുൺ ആംബുലൻസിൽ കയറാൻ കൂട്ടാക്കാത്തതും സംശയമുണ്ടാക്കി. പിന്നീട്  പൊലീസും നാട്ടുകാരും നിര്‍ബന്ധിപ്പിച്ച് ഇരുവരേയും ആംബുലന്‍സില്‍ കയറ്റി....അപ്പോഴും ആ സ്ത്രീ എല്ലാവരോടും തട്ടിക്കയറി..

കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ഏഴാം ദിവസം അവന്‍ മരണത്തിന് കീഴടങ്ങി...അരുണ്‍ ആനന്ദിന്‍റെ പേരില്‍ കൊലക്കുറ്റം ചുമത്തി..പക്ഷേ മക്കളെ ക്രൂരമായി പീഡിപ്പിക്കുമ്പോഴെല്ലാം എതിര്‍ക്കാതിരുന്ന ആ യുവതിയെ പൊലീസ് പ്രതി ചേര്‍ക്കാതിരുന്നതിനെതിരെ പ്രതിഷേധം രൂക്ഷമായി..ഒടുവില്‍ ജുവനൈല്‍ ജസ്റ്റിന്‍ നിയമപ്രകാരം അമ്മക്കെതിരെ കേസെടുത്തെങ്കിലും നേരത്തെ ജാമ്യം നേടിയിരുന്നതിനാല്‍ ഇതുവരെ അമ്മ അറസ്റ്റിലായില്ല..

ഒരു പക്ഷേ ആ ഏഴുവയസുകാരന്‍റ  മരണത്തില്‍ അരുണ്‍ ആനന്ദ് മാത്രം പ്രതിയായി അവസാനിക്കുമായിരുന്നു..ദിനംപ്രതി വര്‍ധിച്ചുവന്ന ജനരോഷത്തിനുമുന്നില്‍  മകനെ കൊലയ്ക്കുകൊടുത്ത ആ യുവതിക്കെതിരേയും നിയമനടപടി നീണ്ടു....

ആ ഏഴുവയസുകാരന്‍ അനുഭവിച്ച പീഡനങ്ങള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്...ഇനി ഒരിക്കലും അങ്ങനെയൊന്നും ആര്‍ക്കും സംഭവിക്കരുതേ എന്ന ആഗ്രഹിക്കാം..പക്ഷേ അവന്‍റെ പിതാവിനെ കൊലപ്പെടുത്തിയതാണെങ്കില്‍ അതിലും ആ കുട്ടിക്ക് നീതി ലഭിക്കണം...ബിജുവിന്‍റെ മരണത്തിലെ ദുരൂഹതകള്‍ കാണാം ഇടവേളയ്ക്ക് ശേഷം ... 

ബിജുവിന്‍റെ മരണത്തില്‍ നിര്‍ണായകമാകുന്നത്  അഞുവയസുകാരനായ മകന്‍റെ മൊഴിയാണ്..പിതാവ് മരിക്കുന്നത് മുമ്പ് അമ്മ പാല്‍ നല്‍കിയിരുന്നെന്ന മൊഴിയും  മറ്റ് തെളിവുകളുമായി ക്രൈംബ്രാഞ്ച് കൊലപാതകമെന്ന നിഗമനം ഉറപ്പിക്കുന്നത്...അതിക്രൂരമായി ഏഴുവയസുകാരനേയും നാലുവയസുകാരിനേയും സ്ഥിരമായി മര്‍ിച്ചിരുന്ന അരുണ്‍ ആനന്ദില്‍ നിന്നും ആ യുവതിയില്‍ നിന്നും ഇതിലും ക്രൂരമായി പ്രവര്‍ത്തികള്‍ പ്രതീക്ഷിക്കാവുന്നതാണ്...അതിന്‍റെ സത്യാവസ്ഥകൂടി പുറത്തുവന്നാലെ ശിക്ഷ പൂര്‍ണമാകൂ...

അരുണ്‍ ആനന്ദും ബിജുവുമായുള്ള ബന്ധങ്ങളെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിച്ച് വിവരങ്ങള്‍ ശേഖരിച്ചു..ഇനി രാസപരിശോധനാഫലങ്ങള്‍ മാത്രമാണ് ലഭിക്കാനുള്ളത്....ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള കേസില്‍ പോലും അമ്മയെ ഒരു ദിവസം പോലും ജയിലില്‍ ആക്കാന്‍ കഴിഞ്ഞിട്ടില്ല...വലിയ സ്വാധീനം യുവതിക്ക് ലഭിക്കുന്നെണ്ടെന്നാണ് ആരോപണം... ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഡ് ലി സോഷ്യൽ ജസ്റ്റിസ് ഫൗണ്ടേഷനാണ് ഏഴുവയസുകാരന്‍റെ നീതിക്കുവേണ്ടി നിയമയുദ്ധവുമായി മുന്നിലുള്ളത്...  അന്നേ വിലക്കിയതായിരുന്നു അരുണ്‍ ആനന്ദിനെ ബിജു വീട്ടില്‍ നിന്ന്...പക്ഷേ ആരോടും പറഞ്ഞില്ല..മറ്റ് മുന്നൊരുക്കങ്ങളൊന്നും ബിജു എടുത്തതുമില്ല...സ്വന്തം ജീവനെടുക്കാന്‍ പുറത്ത് ഗൂഢാലോചന  നടക്കുന്നുണ്ടെന്ന് ബിജു  തിരിച്ചറിഞ്ഞ് കാണില്ല..എന്തായാലും സത്യം തെളിയാന്‍ ഇനി വൈകരുത്...രാസപരിശോധനാഫലം കൂടി ലഭിച്ചാല്‍ ക്രൈംബ്രാഞ്ച് വെളിപ്പെടുത്തല്‍ ഉണ്ടാകും എന്നുറപ്പാണ്...

CRIME STORY
SHOW MORE
Loading...
Loading...