E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:14 AM IST

Facebook
Twitter
Google Plus
Youtube

ഓണത്തിരയിലെ ഓളങ്ങള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓണാഘോഷത്തിന്‍റെ ആവേശത്തിലാണ് ഏവരും. ഈ ആഘോഷത്തിരയിളക്കത്തില്‍ നാലു പുതിയ മലയാള ചിത്രങ്ങളാണ് തിയറ്ററുകളിലുള്ളത്. മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കൊപ്പം യുവതാരങ്ങളും ഓണ ആഘോഷത്തിന്‍റെ ഭാഗമാകുന്നു. 

പുള്ളിക്കുപ്പായക്കാരന്റെ ഓണം

ഓണത്തിന്‍റെ നിറവും തിളക്കവും നിറച്ചു വച്ചാണ് മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ എത്തിയത്. ഉത്സവ ആഘോഷ തിമിര്‍പ്പിലേക്ക് ചലചിത്ര ആസ്വാദകര പുള്ളിക്കാരന്‍ തുറന്ന് വിട്ടുകഴിഞ്ഞു. അധ്യാപകരെ പരിശീലിപ്പിക്കുന്ന അധ്യാപകനായി മമ്മൂട്ടി. ജുബ്ബയും താടിയുമായി ആരാധകരെ ആവേശത്തിലാക്കിയ ഗെറ്റപ്പ്. പുള്ളിക്കാരന്‍ എത്തിയത് സ്റ്റാറായി തന്നെ. ശ്യാംധറാണ് ഈ ഉത്സവചിത്രം ഒരുക്കിയത്. തിരക്കഥ രതീഷ് രവി. ദീപ്തി സതി, ആശ ശരത് എന്നിവര്‍ നായികമാര്‍. പുള്ളിക്കാരനെ റിലീസിന് മുന്നേ സോഷ്യല്‍‍ മീഡിയയില്‍ വരവൊരുക്കിയത്ത് ടപ് ടപ് എന്ന ഗാനം. കുട്ടികളുടെ ആഘോഷം നിറഞ്ഞ് നിന്ന പാട്ട് അവതരണത്തിലും മികച്ചു നിന്നു. സന്തോഷ് വര്‍മ്മയാണ് ഈ പാട്ടെഴുതിയത്. സംഗീതം എം.ജയചന്ദ്രന്‍. കുട്ടി ഗായിക ശ്രേയ പാട്ടുപാടി. ഓണം റിലീസില്‍ വലിയ സ്വീകരണം സ്വന്തമാക്കന്‍ സിനിമയ്ക്ക് കഴിഞ്ഞു. 

വെളിപാടിന്റെ ഓണവരവ്

മോഹന്‍ലാല്‍ ചിത്രം വെളിപാടിന്‍റെ പുസ്തകമാണ് ഓണം റിലീസിന് തുടക്കമിട്ടത്. ലാല്‍ ജോസ് ആദ്യമായി മോഹന്‍ലാലിനൊപ്പം ഒന്നിക്കുന്നു എന്നതായിരുന്നു പ്രധാന ആകര്‍ഷണം. ഒരു ആഘോഷചിത്രത്തിന്‍റെ എല്ലാചേരുവകളുമായാണ് വെളിപാടിന്‍റെ പുസ്തകം എത്തിയത്. മോഹന്‍ലാലിന്‍റെ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകള്‍.  ബെന്നി പി.നായരമ്പലമാണ് തിരക്കഥ ഒരുക്കിയത്. രണ്ട് കാലഘട്ടത്തില്‍ സിനിമ കഥപറയുന്നു. സൂപ്പര്‍ സ്റ്റാറിനൊപ്പം മലയാളത്തിന്‍റെ പുതുതലമുറ താരങ്ങളും സിനിമയുടെ ഭാഗമായി. ജിമിക്കി കമ്മല്‍ എന്ന പാട്ട് സിനിമയ്ക്ക് ഗംഭീര വരവൊരുക്കി. ക്യാമ്പസുകളില്‍ സജീവമായിരുന്ന പാട്ട് വീണ്ടുമെത്തിച്ചത് അനില്‍ പനച്ചൂരാനും ഷാന്‍ റഹ്മാനും ചേര്‍ന്ന്. ക്യാമ്പസിലെ ഓണം ആഘോഷങ്ങളില്‍ ജിമിക്കി കമ്മല്‍ നിറഞ്ഞു നിന്നു.  റഫീക്ക് അഹമ്മദ്, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, സന്തോഷ് വര്‍മ, മനു മഞ്ജിത്ത് എന്നിവരാണ് വെളിപാടിന്‍റെ പുസ്തകത്തിന്‍റെ മറ്റ് പാട്ടെഴുത്തുകാര്‍. 

ഞണ്ടും ആദമും

ഓണം ആഘോഷിക്കാന്‍ യുവാതര ചിത്രങ്ങളുമുണ്ട്. ഒരു ത്രില്ലര്‍ കഥയുമായാണ് ചിത്രം ആദം ജോണ്‍ എത്തിയത്. അവതരണത്തിലെ പുതിയ പരീക്ഷണമാണ് സിനിമയെ ആകര്‍ഷിച്ചത്. ആദ്യ ടീസര്‍ മുതല്‍ സിനിമയുടെ വരവിന് ഒരു സസ്പെന്‍സുണ്ടായിരുന്നു. ആ പ്രതീക്ഷ ആദം ജോണിന്‍റെ റിലീസ് വരെ നീണ്ടു. പൃഥ്വിരാജിനെ നായകനാക്കി ജിനു എബ്രാഹമാണ് സംവിധാനം. ഭാവന, മിഷ്ട്ടി ചക്രബര്‍ത്തി എന്നിവര്‍ നായികമാരായി. രാഹുല്‍ മാധവിന്റെ സാന്നിധ്യവും ചിത്രത്തിലുണ്ട്. യുവതാര ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയാണ് ഓണം റിലീസിലെ മറ്റൊരു ചിത്രം. അല്‍ത്താഫ് സലിം എന്ന പുതുമുഖമാണ് സംവിധായകന്‍. ശാന്തികൃഷ്ണയുടെ തിരിച്ചുവരവ് ചിത്രത്തിലൂടെ മനോഹരമായി.

ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജയസൂര്യ തുടങ്ങിയ യുവതാരങ്ങളുടെ ചിത്രങ്ങളുടെ അസാന്നിധ്യവും ഈ ഓണക്കാലത്തുണ്ടായി. അതേസമയം അവധിക്കാലം തീരുംമുമ്പെ ദുല്‍ഖറിന്റെ പറവ എത്തുമെന്ന സൂചനകള്‍ ആരാധകരില്‍ ആവേശമുണര്‍ത്തിക്കഴിഞ്ഞു.