E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday August 20 2017 06:54 PM IST

Facebook
Twitter
Google Plus
Youtube

More in Special Programs

പുന്നമടയിലെ പൂരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അറുപത്തി അഞ്ചാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിനരികെ ആലപ്പുഴ , ജലോത്സവത്തിനായി ആലപ്പുഴ ഒരുങ്ങിക്കഴിഞ്ഞു പുന്നമട ഒരുങ്ങിക്കഴിഞ്ഞു . ഇരുപത് ചുണ്ടന്‍ വള്ളങ്ങളാണ് ഇത്തവണ മത്സര രംഗത്തുള്ളത് . ചരിത്രത്തിന്റെ ഭാഗമാണ് ഇത്തവണത്തെ വള്ളംകളി . കാരണം എഴുപത്തിയെട്ടു വള്ളങ്ങൾ ഇത്തവണ ഈ വള്ളംകളിയുടെ ഭാഗമാകുന്നുണ്ട് . നാലുചുണ്ടന്വള്ളങ്ങൾ പ്രദർശന മത്സരങ്ങളിലുണ്ട് . ഇരുട്ടുകുത്തി, വെപ്പ് മറ്റ് എല്ലാംതന്നെ വിഭാഗങ്ങളിൽ ഒട്ടേറെവള്ളങ്ങൾ മത്സര രംഗത്തുണ്ട് . നഹ്‌റു ട്രോഫി ഒരുപക്ഷെ കുട്ടനാടിന്റെ ആലപ്പുഴയുടെ തന്നെ ഒരു സാംസ്‌കാരിക ഉത്സവംകൂടിയാണ് , അത്രമേൽ അലിഞ്ഞുചേർന്നിരിക്കുന്നു ഈ ജലമേള നാടുമായി.  

നെഹ്റുട്രോഫി ജലോല്‍സവത്തിന്‍റെ ചരിത്രശേഷിപ്പാണ് നടുഭാഗത്തിന്റെ പഴയ ചുണ്ടന്‍വള്ളം. പുതിയ വള്ളം തുഴച്ചിലാരംഭിച്ചതോടെ ജലമേളയുടെ ചരിത്രത്തിലെ ആദ്യ സമ്മാനക്കാരന്‍ സംരക്ഷണമില്ലാതെ നശിക്കുകയാണ്. നെഹ്റുവിന്റെ സ്മരണയ്ക്കൊപ്പം പുന്നമടയിലേക്ക് നടുഭാഗം ചുണ്ടനെയും മാറ്റണമെന്നാണ് ആവശ്യം

സാമ്പത്തികലാഭം ഒട്ടുമില്ലാത്ത, ലക്ഷങ്ങളുടെ നഷ്ടം ബാക്കിയാവുന്ന കായികവിനോദമാണ് നെഹ്റുട്രോഫി വള്ളംകളി. 20 കോടിയോളം രൂപയാണ് ഈ സീസണില്‍ ചെറുതുംവലുതുമായ വള്ളങ്ങള്‍ പരിശീലനത്തിന് മാത്രമായി ചെലവഴിക്കുന്നത്. ജനിച്ച മണ്ണിനോടും ജീവിച്ച സാഹചര്യങ്ങളോടുമുള്ള കടപ്പാട് മാത്രമാണ് ഈ നഷ്ടക്കച്ചവടത്തെ മറികടക്കുന്ന ഘടകം.

ചീറിപ്പായുന്ന ചുണ്ടന്‍ വള്ളങ്ങളെ ദിശതെറ്റാതെ നയിക്കുന്നത് പങ്കായക്കാരാണ്. മിടുക്കരായ പങ്കായക്കാരന്‍ അവസാനമിനിറ്റില്‍ വരെ ജയപരാജയങ്ങളെ തകിടം മറിക്കും. എട്ടുകിലോയിലധികം തൂക്കംവരുന്ന തുഴയുമായാണ് ചുണ്ടന്‍വള്ളങ്ങളുടെ അണിയത്ത് പങ്കായക്കാര്‍ നിലയുറപ്പിക്കുന്നത്

നെഹ്റുട്രോഫി ജലോല്‍സവത്തിന് കൊഴുപ്പേകാന്‍ എല്ലാസീസണിലും ഒട്ടേറെ മ്യൂസിക് ബാന്റുകള്‍ രംഗത്തുണ്ടാകും. കായലിലെ വേഗപ്പോരിന് കരയിലിരുന്ന് സംഗീതം ഒരുക്കുന്നവരില്‍ ഇത്തവണ തുടക്കക്കാരുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.