സൂര്യപുത്രിയെ പ്രണയിച്ച് അമലയും മഞ്ജുവും

SHARE

ഇരുപത്തിയാറ് വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട സൂര്യപുത്രി അമല അക്കിനേനി വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ് ഒപ്പം ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യരും. ഇരുവരും ഒന്നിക്കുന്ന C/o സൈറബാനു തിയറ്ററിലേക്ക് എത്തുകയാണ്. സമാനതകൾ ഒരുപാടുള്ള ഇരുവർക്കും ഏറെ ഇഷ്ടം എന്റെ സ്വന്തം സൂര്യപുത്രിയിലെ മായാവിനോദിനി എന്ന കഥാപാത്രത്തെ. തന്റെ അഭിനയജീവിതത്തിലെ ഏറ്റവും മനോഹരമായ കഥാപാത്രമായിരുന്നു മായാവിനോദിനിയെന്ന് അമല മനസുതുറന്നു. സമ്മർ ഇൻ ബത്ത്‌ലഹേമിലെ അഭിരാമി എന്ന കഥാപാത്രം അഭിനയിക്കുമ്പോൾ തന്റെ മനസിലുണ്ടായിരുന്നതും മായാവിനോദിനിയായിരുന്നുവെന്ന് മഞ്ജുവും പറഞ്ഞു. 

സ്ത്രീശാക്തീകരണത്തിന്റെ ആവശ്യകതയെക്കുറിച്ചും, സ്ത്രീപീഡനങ്ങൾ വർദ്ധിക്കുന്നതിന്റെ ആശങ്കകളും ഇരുവരും പങ്കുവച്ചു. പ്രേക്ഷകർക്കായി ഒരുപാട് സസ്പെൻസുകൾ ഒരുക്കിയ C/o സൈറബാനു ഇതുവരെ മലയാളസിനിമ കൈകാര്യം ചെയ്യാത്ത വിഷയമാണെന്നും ഇരുവരും പ്രതീക്ഷകൾ പങ്കുവച്ചു. 

സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളുടെ യഥാര്‍ഥ കാരണം മനസിലാക്കാന്‍ സമൂഹം തയ്യാറാവുന്നില്ലെന്ന് തെന്നിന്ത്യന്‍ അഭിനേത്രി അമല അക്കിനേനി. സിനിമയുടെ സാങ്കേതികമേഖലയില്‍ സ്ത്രീകളുടെ കടന്നുവരവ് ഗുണപരമാണെന്ന് മഞ്ജു വാര്യര്‍. അമലയും മഞ്ജുവും സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന പ്രത്യേക പരിപാടി  ‘C/O അമല മഞ്ജു’ 

MORE IN Special Programs
SHOW MORE