ഗുജറാത്ത് സര്‍വേകളില്‍ കതിരെത്ര..? പതിരെത്ര..?

narendra-modi
SHARE

22 വര്‍ഷത്തെ ബിജെപി ഭരണത്തോട് ഗുജറാത്ത് എന്തുപറയും. യെസ് എന്നോ നോ എന്നോ? യെസ് എന്നാണെങ്കില്‍ നിലവിലെ സീറ്റില്‍നിന്ന് ബിജെപി മുന്നോട്ടോ പിന്നോട്ടോ? ഇന്നുവരെ കാണാത്ത ആര്‍ജവത്തോടെ രാഹുല്‍ഗാന്ധിയുടെ കൈപിടിച്ച് നടന്ന കോണ്‍ഗ്രസ് എന്തുനേടും? മൂന്നുദിവസം അപ്പുറം ഇതടക്കം എല്ലാ രാഷ്ട്രീയ ചോദ്യങ്ങള്‍ക്കും ഗുജറാത്ത് ജനത ഉത്തരം തരും. വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ എക്സിറ്റ് പോള്‍ ഫലങ്ങളുടെ നേരമായി.  എക്സിറ്റ് പോളിലേക്കും വിധിയെഴുത്ത് പൂര്‍ത്തിയാകുമ്പോഴുള്ള രാഷ്ട്രീയ വിലയിരുത്തലുകളിലേക്കും എത്തിനോക്കാം. 

ബി.ജെപി  ഗുജറാത്തില്‍ ഭരണം നിലനിര്‍ത്തുമെന്നും  ഹിമാചല്‍ പ്രദേശില്‍ വന്‍ ഭൂരിപക്ഷത്തോടെ  അധികാരം നേടുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍.  ഗുജാറത്തില്‍ ബി.ജെ.പി  നൂറിനുമേല്‍ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനങ്ങള്‍. 

narendra-modi-2

വിശദമായി പരിശോധിച്ചാല്‍ ഇങ്ങനെ: ടൈംസ് നൗ: ബിജെപി  109,   കോണ്‍ഗ്രസ് 70- സീ വോട്ടര്‍ : ബിജെപി 116,   കോണ്‍ഗ്രസ് 64 -

സഹാറ സമയ്: ബിജെപി 112,   കോണ്‍ഗ്രസ് 68- ന്യൂസ് 18: ബിജെപി 108, കോണ്‍ഗ്രസ് 74- റിപ്പബ്ലിക്:  ബിെജപി  115  , കോണ്‍ഗ്രസ് 65- ഇന്ത്യാ ടുഡേ : ബിെജപി  99-113  , കോണ്‍ഗ്രസ് 68-82- ന്യൂസ് എക്സ്: ബിജെപി 110-120 , കോണ്‍ഗ്രസ് 65- 75. 

MORE IN SPECIAL PROGRAMS
SHOW MORE