നിലം തൊടാതെ ചാണ്ടി

Thumb Image
SHARE

അവസാന നിമിഷം വരെ പിടിച്ചുനിന്നു, ഒടുവിലത്തെ അവസരംവരെ പ്രയോജനപ്പെടുത്തി , നടത്താവുന്ന പോരാട്ടമൊക്കെ നടത്തിനോക്കി , നിയമപരമായും അല്ലാതെയും ഒടുവിൽ കളി തോമസ്ചാണ്ടിയുടെ കയ്യിൽനിന്നും പോയി, ഏഴു മാസവും പതിനഞ്ചു ദിവസവും നീണ്ട മന്ത്രിവാഴ്ചയിൽ നിന്ന് പടിയിറക്കം. മടകത്തിലും പ്രതിഷേധങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് .

ഇനിയും രാജിവയ്‌ക്കിയിരുനെങ്ങിൽ ഇടതുമുന്നണിയിൽ ആഭ്യന്തര പ്രശ്നം വീണ്ടും വഷളായേനെ. സി പി ഐ ഉയർത്തിയ കലാപം അത്ര വലുതായിരുന്നു, അതിനപ്പുറം മുന്നണിക്കും സർക്കാരിനുമുണ്ടായിരുന്ന പ്രതിച്ഛായ നഷ്ട്ടവും. തോമസ് ചാണ്ടിയല്ല പിണറായി വിജയനാണ് രാജി വൈകുന്നതിൽ പഴി കേട്ടുകൊണ്ടിരുന്നത്. എല്ലാം മുഖ്യമന്ത്രിക്ക് തീരുമാനിക്കാൻ മുന്നണിയും എൻസിപിയും  തോമസ്ചാണ്ടിയും വിട്ടുകൊടുത്തിട്ടും താമസമുണ്ടായെങ്കിൽ അതിനു പിണറായിമാത്രമാണ് കാരണക്കാരൻ . ഘടക കക്ഷിക്ക്‌ കൊടുക്കേണ്ട മാന്യത എന്നാണു മുഖ്യമന്ത്രിക്ക് പറയാനുള്ള ന്യായം.

MORE IN SPECIAL PROGRAMS
SHOW MORE