കാണാനും കേള്‍ക്കാനും ഇരിക്കുന്നതേയുള്ളൂ സോളര്‍

Thumb Image
SHARE

അഞ്ചുവര്‍ഷമായി സോളര്‍ ഒരു വിവാദമായി കേരളത്തിന് മുന്നില്‍നില്‍ക്കുന്നു. ആരൊക്കെയാണ് വിവാദത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍ എന്നുനോക്കിപ്പോകാം റിപ്പോര്‍ട്ടിലേക്ക് 

1 ഉമ്മന്‍ചാണ്ടി, അതിശക്തനായ നേതാവ്. മുഖ്യമന്ത്രിയായിരിക്കെ നേരിട്ട ആക്ഷേപങ്ങളില്‍ പ്രതിപക്ഷത്തിരിക്കെ കമ്മിഷന്‍ കണ്ടെത്തല്‍. സാഹചര്യം വ്യക്തം. പ്രതിപക്ഷനേതാവ് സ്ഥാനം ആദ്യമേ നിരസിച്ചു. പിന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുമില്ലെന്ന് പറഞ്ഞു. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ട ഘട്ടത്തിലാണ് ഈ റിപ്പോര്‍ട്ടെത്തുന്നത്. 

2 തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിവാദകാലത്ത് ആഭ്യന്തരമന്ത്രി, ആക്ഷേപങ്ങള്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ഗൂഢനീക്കം നടത്തിയെന്ന്. അത് മുഖ്യമന്ത്രിതന്നെ പരസ്യമാക്കി. 

3 ആര്യാടന്‍ മുഹമ്മദ്. അന്നത്തെ ഊര്‍ജമന്ത്രി. ഇന്ന് റിപ്പോര്‍ട്ട് വരുംമുമ്പുതന്നെ അദ്ദേഹത്തിനെതിരെ കേസെടുത്ത് അന്വേഷണമെന്ന തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചു 

ഒപ്പം കെ സി വേണുഗോപാല്‍, എപി അനില്‍കുമാര്‍, തമ്പാനൂര്‍ രവി, ബെന്നി ബഹന്നാന്‍ തുടങ്ങി ഒരുപറ്റം മറ്റ് നേതാക്കള്‍

അസാധാരണമായ സഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ 1073 പേജുള്ള റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത്. കാത്തിരുന്ന ദിവസം സോളറിൽ 360 ഡിഗ്രിയായി കത്തുകയായിരുന്നു. വേങ്ങര ജനവിധി ദിവസം രാവിലെ പത്തിനാണ് സോളര്‍ വിവാദം പുതിയ ആകാശങ്ങളിലൂടെ നീങ്ങിത്തുടങ്ങിയത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളോടെ. ഇന്നത് മറ്റൊരു തലത്തിലേക്ക് തിരിയുകയാണ്. സര്‍ക്കാരിന്റെ തീരുമാനങ്ങളെയാണ് ഇന്നലെ വരെ എതിര്‍ത്തതെങ്കില്‍ സോളര്‍‌ കമ്മിഷനില്‍ത്തന്നെ അവിശ്വാസം രേഖപ്പെടുത്തുന്നു യുഡിഎഫ്.ഇത് സോളര്‍ റിപ്പോര്‍ട്ടല്ല, സരിത റിപ്പോര്‍ട്ട് എന്ന ഉമ്മന്‍ചാണ്ടിയുടെ ആക്ഷേപത്തോടെ. ആക്ഷേപങ്ങള്‍ അതിജീവിക്കുമോ കമ്മിഷന്‍ റിപ്പോര്‍ട്ട്? ഏതറ്റംവരെപോകും അന്വേഷണത്തില്‍ പിണറായി സര്‍ക്കാര്‍? പാര്‍ട്ടിയില്‍ അടക്കം എങ്ങനെ നേരിടും റിപ്പോര്‍ട്ടുയര്‍ത്ത പ്രശ്നങ്ങളെ ഉമ്മന്‍ചാണ്ടിയും കൂട്ടരും? അതെ. അപ്പോള്‍ കാണാനും കേള്‍ക്കാനും ഇരിക്കുന്നതേയുള്ളൂ സോളര്‍

MORE IN SPECIAL PROGRAMS
SHOW MORE