രാമലീലയും മുളകുപാടത്തെ 14 കോടിയും

money-kilukkam-ramaleela-9-7.jpg.image.485.345
SHARE

കല എന്നതിനപ്പുറം സിനിമ ഒരു ബിസിനസ് കൂടിയാണ് , അതുകൊണ്ടുതന്നെ ചെറിയകാര്യങ്ങൾ പോലും ഒരു സിനിമയുടെ ജയപരാജയങ്ങൾ സ്വാധീനിക്കുമ്പോൾ ആശങ്കയിലാകുന്നത് സ്വാഭാവികമായും ആ സിനിമയുടെ നിർമാതാക്കളാണ് . പറഞ്ഞുവരുന്നത് ദിലീപ് എന്ന നടനെകുറിച്ചും രാമലീല എന്ന സിനിമയെക്കുറിച്ചും ടോമിച്ചൻ മുളകുപാടം എന്ന നിർമാതാവിനെക്കുറിച്ചുമാണ്.

ദിലീപ് ജനപ്രിയ നടൻ എന്ന അഭിസംബോധനയിൽ അല്ലെങ്കിൽ ബിസിനസ് ഭാഷയിൽ തന്റെ യു എസ് പി അഥവാ യൂണിക് സെല്ലിങ് പോയിന്റ് ജനപ്രിയത ആക്കിമാറ്റിയ നടൻ , വെള്ളിത്തിരയിലെ ആ ജനപ്രിയ പ്രതിച്ഛായ തകർത്തെറിയുന്ന തരത്തിലെ ആരോപണങ്ങൾ നേരിടുമ്പോളാണ് ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി രാമലീല എന്ന ചിത്രം അണിയറയിൽ ഒരുങ്ങിയത് 

പതിനാലുകോടി രൂപ മുതൽമുടക്കിൽ മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം . ദിലീപിനെതിരായ വിവാദങ്ങൾ ചിത്രത്തിന്റെ സാധ്യതകൾക്കുമേൽ കരിനിഴൽ വീഴ്ത്തുന്നുണ്ടെന്ന ആശങ്കകളുടെയും ആരോപണങ്ങളുടെയും മുനയൊടിക്കുകയാണ് ടോമിച്ചൻമുളകുപാടം എന്ന ബിസിനെസ്സുകാരനും നിർമാതാവും. പുലിമുരുകൻ എന്ന മലയാളത്തിലെ  എക്കാലത്തെയും പണംവാരിയ ചിത്രത്തിന്റെ നിർമാതാവ് ആ അനുഭവത്തിന്റെ വെളിച്ചത്തിലാണ് പുതിയചിത്രമായ രാമലീലയെ കാണുന്നത് 

MORE IN Special Programs
SHOW MORE