ശശീന്ദ്രന് പറയാനുള്ളത്

SHARE

ഫോണ്‍കെണിയില്‍ സ്വകാര്യചാനല്‍ മാപ്പുപറഞ്ഞ സാഹചര്യത്തില്‍ എന്‍സിപി മന്ത്രിയുടെ കാര്യത്തില്‍ പുനരാലോചന വേണോയെന്ന് എല്‍ഡിഎഫ് ചര്‍ച്ച ചെയ്യാനിരിക്കെ നിലപാട് വ്യക്തമാക്കി എകെ ശശീന്ദ്രന്‍. മന്ത്രിക്കസേരയിലേക്ക് മടങ്ങിവരവ് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് എകെ ശശീന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. തോമസ് ചാണ്ടി മന്ത്രിയാകട്ടെയെന്നും മന്ത്രിസ്ഥാനം വലുതെന്ന് കരുതുന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തനം ഇങ്ങനെ വേണോയെന്നത് ചര്‍ച്ച ചെയ്യണം. പൊലീസ് അന്വേഷണം സമാന്തരമായി തുടരട്ടെയെന്നും ശശീന്ദ്രന്‍ പറഞ്ഞു.

MORE IN Special Programs
SHOW MORE