ആശങ്കകൾ പറന്നകന്നു; റോവർ വിജയകരമായി ചൊവ്വയിലിറക്കി ചൈന

roverchina-15
SHARE

അവസാന നിമിഷം വരെ നീണ്ട ഉദ്വേഗത്തിനൊടുവിൽ ചൈന വിജയകരമായി റോവർ ചൊവ്വയിൽ ഇറക്കി. ചൊവ്വയിലെ ഉട്ടോപ്യ പ്ലാനിറ്റിയ എന്ന സ്ഥലത്താണ് സുറോങ് എന്ന റോവർ ചൈന എത്തിച്ചത്. ഇതോടെ ചൊവ്വയിൽ റോവർ ഇറക്കുന്ന രണ്ടാമത്തെ രാജ്യമായി ചൈന. നിർണായകമായ അവസാന ഏഴുമിനിറ്റിൽ പേടകവുമായി ബന്ധം നിലച്ചു പോകാമെന്ന ആശങ്കകളെ അസ്ഥാനത്താക്കി പാരച്യൂട്ടിന്റെ സഹായത്തോടെ റോവർ ഇറങ്ങുകയായിരുന്നു.

ചൊവ്വയിലെ ജീവനക്കുറിച്ച് പഠിക്കുകയാണ് ചൈനയുടെ ലക്ഷ്യം. കഴിഞ്ഞ വർഷം ജൂലൈ 23 നാണ് വെൻചാങ് സ്പേസ് ലോഞ്ച് സെന്ററിൽനിന്നും  ടിയാൻവെൻ 1 ഓർബിറ്റർ ലോഞ്ച് ചെയ്തത്. ഏഴു മാസത്തിനുശേഷം ഫെബ്രുവരിയിലാണ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. നാസയുടെ പെഴ്സീവീയറൻസാണ് വിജയകരമായി ചൊവ്വയിലെത്തിയ ആദ്യ റോവർ.

MORE IN WORLD
SHOW MORE
Loading...
Loading...