1 മിനിറ്റ് എന്നത് 59 സെക്കൻഡാക്കണം; കാരണം ഭൂമി കറങ്ങുന്ന വേഗം: ശാസ്ത്രജ്ഞർ

earth-time
SHARE

കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏത് സമയത്തേക്കാളും വേഗത്തിലാണ് ഭൂമി കറങ്ങിക്കൊണ്ടിരിക്കുന്നതെന്ന് നേരത്തെ ഗവേഷകർ കണ്ടെത്തിയിരുന്നു. ഇതിനാൽ ഒരു ദിവസത്തിൽ 24 മണിക്കൂറില്ലെന്നാണ് ഗവേഷകരുടെ വാദം. ഭൂമിയുടെ ഭ്രമണം സാധാരണയേക്കാൾ വേഗമുള്ളതാണ്. തൽഫലമായി, ഒരു ദിവസത്തിന്റെ ദൈർഘ്യം നിലവിൽ 24 മണിക്കൂർ സമയത്തേക്കാൾ അൽപം കുറവാണ്. ഇതിനാൽ 1 മിനിറ്റ് എന്നുള്ളത് 60 സെക്കൻഡിൽ നിന്ന് 59 സെക്കൻഡായി ചുരുക്കണമെന്നാണ് ശാസ്ത്രജ്ഞർ ആവശ്യപ്പെടുന്നത്.

ഒരു മണിക്കൂർ എന്നത് 60 മിനിറ്റ് ഉൾക്കൊള്ളുന്നു, ഒരു ദിവസം 24 മണിക്കൂറും. ഭൂമിക്ക് ഭ്രമണം നടത്താൻ വേണ്ട സമയം കണക്കാക്കിയാണ് ഇതെല്ലാം സ്ഥാപിച്ചിരിക്കുന്നതും പിന്തുടരുന്നതും. എന്നാൽ ഭൂമിയുടെ കറക്കത്തിന്റെ വേഗം കൂടിയെന്നും സമയം കണക്കാക്കുന്ന പഴയ രീതി പരിഷ്കരിക്കണമെന്നുമാണ് ഇപ്പോൾ ശാസ്ത്രജ്ഞർ ആവശ്യപ്പെടുന്നത്.

ദി ടെലിഗ്രാഫിന്റെ റിപ്പോർട്ട് അനുസരിച്ച്, ശാസ്ത്രജ്ഞർ മിനിറ്റിൽ നിന്ന് ഒരു സെക്കൻഡ് കുറയ്ക്കാനാണ് ആവശ്യപ്പെടുന്നത്. ഇതോടെ 1 മിനിറ്റ് 59 സെക്കൻഡ് മാത്രം നീണ്ടുനിൽക്കുന്നതാകും. ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയ ഡേറ്റ അനുസരിച്ച്, 24 മണിക്കൂർ ദൈനംദിന ഭ്രമണം ഗണ്യമായി കുറയുകയും ദിവസത്തിലെ സമയം കുറയുകയും ചെയ്തിട്ടുണ്ടെന്നാണ്.

സമയവും തീയതിയും അനുസരിച്ച്, ( ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ടിൽ എടുത്തുകാണിക്കുന്നത് ) കഴിഞ്ഞ ഞായറാഴ്ച 23 മണിക്കൂർ 59 മിനിറ്റ് 59.9998927 സെക്കൻഡ് മാത്രമേ നീണ്ടുനിന്നുള്ളൂ. അത്തരം കുറവ് സാധാരണയാണെന്നും ചില പ്രതിഭാസങ്ങളെ ആശ്രയിച്ച് ഈ വേഗം പതിവായി മാറുന്നുണ്ടെന്നുമാണ് റിപ്പോർട്ട്.

എന്നാൽ, ഈ കുറയൽ കുറച്ചുകാലമായി നടക്കുന്നുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയത്. 2021 ശരാശരി വർഷത്തേക്കാൾ 19 മില്ലിസെക്കൻഡ് കുറവായിരിക്കുമെന്ന് ഗവേഷകർ പ്രവചിക്കുന്നു. ശരാശരി പ്രതിദിന കമ്മി 0.5 മില്ലിസെക്കൻഡാണ്. ഈ മാറ്റത്തിന്റെ കണക്ക് കാലാകാലങ്ങളിൽ ഒരു നിമിഷം പിന്നോട്ടാക്കണോയെന്നും ലോകത്തെ കൃത്യസമയത്ത് ഭൂമിയുടെ ഭ്രമണത്തിന് അനുസൃതമായി തിരികെ കൊണ്ടുവരുമോ എന്നും ലോക ടൈം കീപ്പർമാർ ഇപ്പോൾ ചർച്ച ചെയ്യുന്നുണ്ട്. 

2020 മുതൽ തന്നെ ഒരു ദിവസം പൂർത്തിയാകാൻ 24 മണിക്കൂർ വേണ്ടെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുന്നുണ്ട്. അതേവർഷം ജൂലൈ 19നാണ് 1960കൾക്കു ശേഷം ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഒരു ദിവസം പൂർത്തിയായത് എന്നതും ശ്രദ്ധേയമാണ്.

'നെഗറ്റീവ് ലീപ്പ് സെക്കൻഡ്' പ്രകാരം ഒരു ദിവസത്തിൽ 1.4602 മില്ലിസെക്കൻഡാണ് കുറയുന്നത്. അതേസമയം, നേരത്തെയുള്ള ചില കണക്കുകൾ പ്രകാരം ഒരു ദിവസം തന്നെ 24 മണിക്കൂറിലേറെ സമയമെടുത്ത് പൂർത്തിയാക്കിയ ചരിത്രവും ഉണ്ട്. ആഗോള താപനം കാരണം ഭൂമി കറങ്ങുന്നതിന്റെ വേഗം ഇനിയും കൂടിയേക്കാമെന്നും വിദഗ്ധർ പ്രവചിക്കുന്നുണ്ട്.

MORE IN WORLD
SHOW MORE
Loading...
Loading...