7 പേരെ കൊലപ്പെടുത്തി; ബൈഡൻ അധികാരമേൽക്കും മുൻപ് വിഷം കുത്തിവെച്ച് പ്രതിയുടെ വധശിക്ഷ

corrywb
SHARE

 മയക്കു മരുന്നു കച്ചവടം നടത്തുന്നതിനിടയിൽ ഏഴു പേരെ കൊലപ്പെടുത്തിയ പ്രതി കോറി ജോൺസന്റെ വധശിക്ഷ ഇന്ത്യാനയിലെ ഫെഡറൽ പ്രിസണിൽ നടപ്പാക്കി. വ്യാഴാഴ്ച അർധരാത്രി 11.34 ന് പ്രതിയുടെ മരണം സ്ഥിരീകരിച്ചു. 1992 വെർജീനിയിലായിരുന്നു സംഭവം. ജോൺസനും മയക്കുമരുന്നു സംഘത്തിലെ ജെയിംസ് റോൺ, റിച്ചാർഡ് ടിപ്ടൺ എന്നിവരും ചേർന്നാണ് എതിർഗ്രൂപ്പിലെ ഏഴു പേരെ കൊലപ്പെടുത്തിയത്.

1993 ൽ മൂന്നു പ്രതികളേയും വധശിക്ഷക്ക് കോടതി വിധിച്ചു. മറ്റു രണ്ടു പ്രതികളും ഫെഡറൽ പ്രിസണിൽ വധശിക്ഷ കാത്തുകഴിയുകയാണ്. കൊല്ലപ്പെട്ട ഇരകളിൽ ഒരാളെ 85 തവണ കുത്തിയും മറ്റൊരാളെ 16 തവണ വെടിയുതിർത്തുമാണ് കൊലപ്പെടുത്തിയത്. 45 ദിവസത്തിനുള്ളിലാണ് പ്രതികൾ എല്ലാവരേയും വധിച്ചത്.

പതിമൂന്നാം വയസ്സിൽ മയക്കുമരുന്നിനടിമയായ മാതാവിനാൽ ഉപേക്ഷിക്കപ്പെട്ട ജോൺസൻ പതിനെട്ടു വയസുവരെ വളർന്നത് കുട്ടികൾക്കുള്ള റസിഡൻഷ്യൽ ഫെസിലിറ്റിയിലായിരുന്നു. 18 വയസിൽ അവിടെ നിന്നും സമൂഹത്തിലേക്കിറങ്ങുമ്പോൾ ജീവിക്കാൻ ഒരു തൊഴിലും പരിശീലിക്കാതെയായിരുന്നു. മാനസിക വളർച്ചയെത്താത്ത പ്രതിയുടെ വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളിയിരുന്നു. കോവിഡിനുശേഷം ശ്വാസകോശങ്ങളുടെ പ്രവർത്തനം തകരാറിലാണെന്ന വാദവും കോടതി നിരാകരിച്ചു.

വിഷം കുത്തിവെച്ചു വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പു ചെയ്ത കുറ്റത്തിന് മാപ്പപേക്ഷിച്ചിരുന്നു. അവസാനത്തെ ഭക്ഷണമായി പിസ്സായും സ്ട്രോബറി ഷേക്കും കഴിച്ചാണ് ഡെത്ത് ചേമ്പറിലേക്ക് പ്രവേശിച്ചത്. വിഷം കുത്തിവെച്ചു 20 മിനിറ്റിനുശേഷമാണ് മരണം സ്ഥിരീകരിച്ചത്. ബൈഡൻ അധികാരമേറ്റാൽ വധശിക്ഷ നിർത്താലാക്കുന്നതിനുള്ള സാധ്യതകൾ നിലവിലുള്ളതിനാൽ അവസാന നിമിഷം വരെ ജോൺസന്റെ വധശിക്ഷ നീട്ടിവെക്കാൻ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല.

MORE IN WORLD
SHOW MORE
Loading...
Loading...