പൂവണിയാത്ത ആ സ്വപ്നം ; ഇന്ന് മാർട്ടിൻ ലൂഥർ കിങ്ങിന്റെ 101ാം ജൻമദിനം

qqqqqq66666
SHARE

നിറത്തിനപ്പുറം ഒരോ കറുത്തവര്‍ഗക്കാരനും സ്വഭാവത്തിന്റെ മൂല്യം കൊണ്ട് വിലയിരുത്തപ്പെടണമെന്നാഗ്രഹിച്ച മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്‍റെ 101ാം ജന്‍മദിനമാണ് 

ഇന്ന്.  ഈ അവസരത്തില്‍ തന്നെയാണ്  കറുത്ത വര്‍ഗക്കാരുടെ ദുരവസ്ഥയെപ്പറ്റി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വിതുമ്പിയ ചാനല്‍ റിപ്പോര്‍ട്ടറുടെ  ദൃശ്യങ്ങളും പുറത്ത് വരുന്നത്. അക്രമരാഹിത്യത്തിലൂടെയും  നിസഹരണത്തിലൂടെയും പിറന്ന അദ്ദേഹത്തിന്റെ പൗരാവകാശ പ്രസ്ഥാനം ഇന്നും വിവിധ ഭാവങ്ങളിലൂടെ തുടരുന്നു...  

എനിക്കൊരു സ്വപ്നമുണ്ട്.......എല്ലാ മനുഷ്യരും സമന്‍മാരായാണ് സ‍ൃഷ്ടിക്കപ്പെട്ടതെന്ന സത്യത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് ഈ രാജ്യത്തെ ഓരോരുത്തരും  ജീവിക്കുന്നതാണ് ആ സ്വപ്നം....ഒരു ദിവസം ജോര്‍ജിയയുടെ ചുവന്ന കുന്നുകളില്‍ പഴയ അടിമകളുടെയും ജന്മികളുടെയും മക്കള്‍ സാഹോ‍ദര്യത്തിന്റെ 

മേശയ്ക്ക് ചുറ്റും ഒരുമിച്ച് ചേരുമെന്ന പ്രതീക്ഷ എനിക്കുണ്ട്.... എന്നാല്‍ സമാധാനത്തിന്റെ പോരാളിയുടെ പിറന്നാള്‍ മധുരത്തിനിടയിലും കണ്ണീരിന്റെ നനവുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. പാര്‍ക്കിംഗ് ലോട്ടില്‍ അമ്മയുടെ 

മരണാനന്തര ച‍ടങ്ങുകള്‍ നടത്തേണ്ടിവന്ന അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ പ്രതിനിധിയെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വിങ്ങിപ്പൊട്ടിയ സി.എന്‍.എന്‍  റിപ്പോര്‍ട്ടര്‍ സാറാ സിഡ്നറുടെ  ദൃശ്യങ്ങള്‍ ലോകമനസാക്ഷിയുടെ മുന്നില് ‍പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്. 

ഇനി ഒരു ജോര്‍ജ് ഫ്ലോയ്ഡോ അഹ്മദ് ആര്‍ബെറിയോ ഉണ്ടാവാതിരിക്കാന്‍ ബ്ലാക്ക് ലൈവ്സ് മാറ്ററും പ്രതിഷേധങ്ങളും മുന്നേറുമ്പോള്‍ അതും മാര്‍ട്ടിന്‍ ലൂഥര്‍ 

കിംഗ് ജൂനിയറിന്‍റെ സ്വപ്നത്തിന്റെ ബാക്കി തന്നെ. 

MORE IN WORLD
SHOW MORE
Loading...
Loading...