അവിടെ വില കൂടി; ഇന്ത്യയില്‍ നിന്ന് അരി വാങ്ങി വിയറ്റ്നാം; ഇതാദ്യം

vietnam-rice-india
SHARE

ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ അരി കയറ്റുമതി ചെയ്യുന്ന രാജ്യമായ വിയറ്റ്നാം ആദ്യമായി ഇന്ത്യയിൽ നിന്ന് അരി വാങ്ങി. ആഭ്യന്തര വില ഒൻപത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നതിനെ തുടർന്നാണ് അരി കയറ്റുമതിയിൽ ഒന്നാമതു നിൽക്കുന്ന ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 70,000 ടൺ അരി കയറ്റുമതി ചെയ്യാൻ ഇന്ത്യൻ വ്യാപാരികൾ കരാർ നൽകിയിട്ടുണ്ട്. ഫ്രീ-ഓൺ-ബോർഡ് (എഫ്ഒബി) അടിസ്ഥാനത്തിൽ ടണ്ണിന് 310 ഡോളർ നിരക്കിൽ കയറ്റുമതി ചെയ്യുമെന്ന് വ്യവസായ അധികൃതർ പറയുന്നു.

‘ഞങ്ങൾ ആദ്യമായി വിയറ്റ്നാമിലേക്ക് കയറ്റുമതി ചെയ്യുന്നു. ഇന്ത്യൻ വിലകൾ വളരെ ആകർഷകമാണ്. വലിയ വില വ്യത്യാസം കയറ്റുമതി സാധ്യമാക്കുന്നു’ – റൈസ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബി.വി.കൃഷ്ണ റാവു പറഞ്ഞു. വിയറ്റ്നാമിൽ അരി ടണ്ണിന് 500 മുതൽ 505 ഡോളർ വരെയാണ്. ഇത് ഇന്ത്യൻ വിലയായ 381–387 ഡോളറിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അരി മൃഗങ്ങളുടെ തീറ്റയ്ക്കും മദ്യനിർമ്മാണശാലകൾക്കുമായാണ് ഉപയോഗിക്കുക. വിയറ്റ്നാമിന്റെ 2020 ലെ അരി ഉൽ‌പാദനം 1.85 ശതമാനം ഇടിഞ്ഞ് 42.69 ദശലക്ഷം ടണ്ണായി. 2020 ൽ രാജ്യത്തെ അരി കയറ്റുമതി 3.5 ശതമാനം കുറഞ്ഞ് 6.15 ദശലക്ഷം ടണ്ണായി കുറയും.

ഡിസംബറിൽ. തായ്‌ലൻഡ്, മ്യാൻമർ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ള സപ്ലൈ കർശനമാക്കിയതിനെ തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ അരി ഇറക്കുമതിക്കാരായ ചൈന മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യൻ അരി വാങ്ങാൻ തുടങ്ങിയിരുന്നു. 2020 ൽ ഇന്ത്യ 14 ദശലക്ഷം അരി കയറ്റുമതി ചെയ്തിരുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...