ജർമനിയിൽ ആദ്യ വാക്സീൻ 101വയസ്സുകാരിക്ക്; ‘എത്ര കണ്ടിരിക്കുന്നെന്ന്’ പ്രതികരണം

old-lady-vaccine
SHARE

ലോകത്തെ വിവിധ രാജ്യങ്ങള്‍ കോവിഡ് വാക്സിന്‍ നല്‍കാന്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.  മുന്‍ഗണനാ ക്രമം ഒാരോ രാജ്യത്തും വ്യത്യസ്തമാണ്. 

ജര്‍മനിയില്‍ കോവിഡ് വാക്സീന്‍ ആദ്യമായി എടുത്തത് നൂറ്റിയൊന്ന് വയസുള്ള ഗര്‍ട്രൂഡ് ഹസ്സേ എന്ന വയോധികയ്ക്കാണ്.

2021ന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്സീന്‍. നിരവധി രാജ്യങ്ങള്‍ ഇതിനോടകം വാക്സിന്‍ വിതരണം തുടങ്ങിയിരിക്കുന്നു. ആര്‍ക്കാദ്യം എന്നത് ഒാരോ രാജ്യത്തിന്റെ തീരുമാനമാണ്. ഗ്രീസില്‍ ആദ്യം വാക്സിന്‍ സ്വീകരിച്ചത് പ്രസിഡന്റ് കാതറീന സാക്കെല്ലോറോപോളോ ആണ്. ഫ്രാന്‍സിലാവട്ടെ വൃദ്ധസദനങ്ങളിലാണ് ആദ്യഘട്ടത്തില്‍ വാക്സീന്‍ നല്‍കുന്നത്. ജര്‍മനിയില്‍ ആദ്യ കോവിഡ് വാക്സീന്‍ 

സ്വീകരിച്ച് ചരിത്രത്തിന്റെ ഭാഗമാവുന്നത് നൂറ്റിയൊന്ന് വയസുള്ള ഗര്‍ട്രൂഡ് ഹസ്സേയാണ്. ബര്‍ലിനിലെ ഒരു വൃദ്ധമന്ദിരത്തിലാണ് ഹസ്സെ കഴിയുന്നത്. 

കുത്തിവയ്പെടുത്ത ശേഷം ആരോഗ്യപ്രവര്‍ത്തകര്‍ ആകാംഷയോടെ ഹസ്സേയേോട് ചോദിച്ചു എന്തെങ്കിലും തോന്നുന്നുണ്ടോ? 1919ല്‍ ജനിച്ചതില്‍പിന്നെത്രകുത്തിവയ്പുകള്‍ കണ്ടിരിക്കുന്നു എന്ന നിസ്സാരതയോടെ ഹസ്സെ പറഞ്ഞു "ഒന്നുമില്ല". വയോജനങ്ങളുടെ ആരോഗ്യ സുരക്ഷക്ക് പ്രഥമ പരിഗണന നല്‍കികൊണ്ടാണ് ജര്‍മനിയില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആദ്യഘട്ടത്തില്‍ വാക്സീന്‍ നല്‍കുന്നത്. മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റുകള്‍ വൃദ്ധസദനങ്ങളില്‍ എത്തിയാണ് കുത്തിവയ്പെടുക്കുക. രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും ഇപ്പോഴും ജര്‍മനിയില്‍ കുറവുണ്ടാകുന്നില്ല.

MORE IN WORLD
SHOW MORE
Loading...
Loading...