കരുത്ത് പകരാൻ വനിതകൾ, രാജ്യത്തെ മികച്ചവർ; ടീമിനെ പ്രഖ്യാപിച്ച് കമല

us
SHARE

വൈറ്റ് ഹൗസിലെ തന്റെ ഉന്നത ഉദ്യോഗസ്ഥരുടെ ടീം പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ്. പ്രധാന പദവികൾ  വഹിക്കുന്നവരെല്ലാം വനിതകളാണ് എന്നത് ശ്രദ്ധേയമാണ്.

രാജ്യത്ത് ഇന്നുള്ളതിൽവെച്ച് ഏറ്റവും മികച്ച വനിത ഉദ്യോഗസ്ഥരെയാണ് കമല തനിക്കൊപ്പം വൈറ്റ് ഹൗസിലേക്ക് കൂട്ടുന്നത്. സ്റ്റാഫ് ചീഫ് പദവിയിലെത്തുന്നത് വർഷങ്ങളുടെ പ്രവർത്തിപരിചയമുള്ള TINA FLOURNOY ആണ്. പൊതു പദ്ധതി നിർമാണത്തിലും നടത്തിപ്പിലും ആഴത്തിൽ അറിവും പരിചയവും ആണ് ടീനയെ ഈ പദവിയിലേക്ക് എത്തിച്ചത്.  ആത്മാർപ്പണവും കഠിനാധ്വാനവും മുഖമുദ്രയാക്കിയ ടിനയുടെ സേവനം ഇന്നത്തെ അപ്രതീക്ഷിത സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുമെന്ന് കമല പറഞ്ഞു. മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ചീഫ് സ്റ്റാഫാണ് നിലവിൽ ടിന.  വൈസ് പ്രസിഡന്റിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാകുന്നത് NANCY McELDOWNEY ആണ്. BULGARIA, തുർക്കി,AZERBAIJAN തുടങ്ങിയ രാജ്യങ്ങളിലെല്ലാം US AMBASSODOR, US വിദേശകാര്യ സർവീസിൽ 30 വർഷത്തെ പ്രവർത്തിപരിചയം ഇവയാണ് നാൻസിയുടെ മുതൽക്കൂട്ട്. National Defence University യിൽ ഇടക്കാല പ്രസിഡന്റും സീനിയർ വൈസ് പ്രസിഡന്റുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആഭ്യന്തര നയരൂപീകരണ ഉപദേഷ്ടാവാകുന്നത് കമല ഹാരിസിന്റെ ഏറ്റവും അടുത്ത വിശ്വസ്തയും നിലവിലെ സീനിയർ ഉപദേഷ്ടാവുമായ ROHINI KOSOGLU ആണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം കമലയുടെ വലംകൈയായിരുന്നു രോഹിണി. തെക്കന്‍ ഏഷ്യന്‍ വംശജയായ ഒരു വനിത US സെനറ്റില്‍ ഉയര്‍ന്ന ഒഫീഷ്യല്‍ പദവിയിലെത്തുന്നത് രോഹിണിയിലൂടെയാണ്.

സാമ്പത്തിക, ആരോഗ്യ മേഖലകളിലെ പ്രവര്‍ത്തിപരിചയവും ബജറ്റ് തയ്യാറാക്കുന്നതിലെ പ്രവീണ്യവും രോഹിണിക്ക് വൈറ്റ് ഹൗസിലേക്കുള്ള വഴി തുറന്നു. മറ്റു ടീമംഗങ്ങളോടൊപ്പം ഈ സമർത്ഥവനിതകളും ചേർന്ന് കോവിഡ് പോരാട്ടത്തിലും അമേരിക്കൻ സമ്പത്ഘടനയെ ശക്തിപ്പെടുത്താനും തനിക്ക് കരുത്ത് പകരുമെന്നും കമല ഹാരിസ് പ്രത്യാശ പ്രകടിപ്പിച്ചു.

MORE IN WORLD
SHOW MORE
Loading...
Loading...