വിചിത്ര രൂപം; നാട്ടുകാരുടെ അധിക്ഷേപം കാരണം ജീവിതം വനത്തിൽ; ഭക്ഷണം പുല്ല്; സഹായം

mowgli-africa
SHARE

വിചിത്രമായ രൂപമെന്ന് പറഞ്ഞ് അധിക്ഷേപം. ഗ്രാമത്തില്‍ നിന്ന് പുറത്താക്കിയ ആഫ്രിക്കൻ യുവാവിന്റെ വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ഈ 21–കാരനെ സഹായിക്കാനായി ജനങ്ങൾ മുന്നിട്ടെത്തിയിരിക്കുന്നു. സൻസിമാൻ എല്ലി എന്ന ഈ യുവാവിനെ 'ജീവിച്ചിരിക്കുന്ന മൗഗ്ലി' എന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം എല്ലി കൂടുതൽ സമയവും ചിലവഴിക്കുന്നത് വനത്തിനുള്ളിലാണ്. മൈക്രോസിഫാലി എന്ന ശാരീരിക വെല്ലുവിളി നേരിടുന്ന എല്ലിയുടെ രൂപം വിചിത്രമാണ്. ഇതുകാരണം തന്നെ പ്രദേശവാസികൾ ഇയാളെ നാട്ടിൽ നിന്നും തുരത്തുക പതിവായിരുന്നു.

സാധാരണ മനുഷ്യരെക്കാൾ ചെറിയ തലയാണ് എല്ലിയുടേത്. സംസാരിക്കാനും കേൾക്കാനും ബുദ്ധിമുട്ടുണ്ട്. 'തന്റെ 5 കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട ശേഷം ആറാമതായി ജനിച്ച കുട്ടിയാണ് എല്ലി. കുട്ടികളുണ്ടാകില്ല എന്ന ഉറപ്പിച്ച സമയത്ത് തനിക്ക് ദൈവം തന്ന നിധിയാണ് എല്ലി. എന്നാൽ അവന്റെ മുഖം ഇങ്ങനെയായതിനാൽ നാട്ടുകാർ അവനെ പലപ്പോളും അധിക്ഷേപിക്കുകയും ആട്ടിയകറ്റുകയും ചെയ്തിരുന്നു. എല്ലി സ്കൂളിലൊന്നും പോയിട്ടുമില്ല. എല്ലിയുടെ അമ്മ പ്രാദേശിക മാധ്യമത്തിനോട് പറഞ്ഞ വാക്കുകളാണിത്'. 

ഇതോടെയാണ് എല്ലിയുടെ കഥ പുറംലോകം അറിയുന്നത്. ഈ മാധ്യമം തന്നെയാണ് ക്രൗഡ്ഫണ്ടിങ്ങിലൂടെ എല്ലിയെ സഹായിക്കാനായി രംഗത്തെത്തിയിരിക്കുന്നത്. അച്ഛനില്ലാത്ത എല്ലിയെ വളർത്താൻ അമ്മയെ സഹായിക്കുക എന്നതാണ് ലക്ഷ്യം. ഭക്ഷണത്തിനുപോലും വകയില്ലാത്ത കുടുംബമാണ്. കാട്ടിൽ പോയി പുല്ലും മറ്റുമ ഭക്ഷിച്ചാണ് എല്ലി ജീവിക്കുന്നത്. 

MORE IN WORLD
SHOW MORE
Loading...
Loading...