രണ്ടാംഘട്ട രോഗവ്യാപനം; യൂറോപ്പ് വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്

world-covid
SHARE

യൂറോപ്പ് വീണ്ടും കടുത്ത കോവിഡ് നിയന്ത്രണങ്ങളിലേക്ക്. ഫ്രാന്‍സ്, ജര്‍മനി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലാണ് രണ്ടാംഘട്ട രോഗവ്യാപനം കൂടുതല്‍. പോളണ്ടില്‍ ആരും വീടിന് പുറത്തിറങ്ങരുതെന്ന്  സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കോവിഡ് വ്യാപന നിരക്ക് കുറഞ്ഞിരുന്ന  ഫ്രാന്‍സില്‍ ഇന്നലെ മാത്രം മുപ്പതിനായിരത്തിലധികം പേര്‍ രോഗബാധിതരായി.  ഫ്രാന്‍സിലെ പല നഗരങ്ങളിലും വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജര്‍മനിയില്‍ പൊതുവിടങ്ങളില്‍ കൂട്ടം കൂടുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി.  അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം 80 ലക്ഷം കടന്നു. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ആണ് പത്തുലക്ഷം പേര്‍ രോഗികളായത്. നിയന്ത്രണങ്ങള്‍ കടുപ്പിച്ചില്ലെങ്കില്‍ രോഗവ്യാപനം നിയന്ത്രിക്കാനാകില്ലെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. 

MORE IN WORLD
SHOW MORE
Loading...
Loading...