കോവിഡിന്റെ ഉദ്ഭവം; അന്വേഷണസംഘം ചൈനയിലെത്തി; ക്വാറന്റീനില്‍

covid-wuhan-report
SHARE

കൊറോണ വൈറസിന് പിന്നിൽ ചൈനയാണെന്ന വാദം ലോകരാജ്യങ്ങൾക്കിടെ ശക്തമാകുമ്പോൾ ലോകാരോഗ്യസംഘടനയുടെ അന്വേഷണ സംഘം ചൈനയിലെത്തി. ബെയ്ജിങ്ങിലെത്തിയ സംഘം ഇവിടെ താമസിച്ച് അന്വേഷണം നടത്തും. ചൈനയിലെത്തിയ സംഘം ഇപ്പോൾ 14 ദിവസത്തെ ക്വാറന്റീനില്‍ പോയിരിക്കുകയാണ്.

യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് വിമര്‍ശനം നേരിടേണ്ടിവന്നതോടെയാണ് ചൈനയ്ക്കെതിരെ അന്വേഷണത്തിന് ലോകാരോഗ്യ സംഘടന തയാറായത്. ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ കണ്ടെത്തിയ വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ ചൈന പരാജയപ്പെട്ടുവെന്നാണ് ആരോപണം. വൈറസിന്റെ ഉദ്ഭവം കണ്ടെത്തുന്നതിനായി തങ്ങളുടെ അന്വേഷണ സംഘത്തെ ചൈനയില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം ചൈന നിഷേധിച്ചിരുന്നു. ചൈനയില്‍ നിന്നല്ല മറ്റെവിടെ നിന്നെങ്കിലും ആകാം വൈറസ് വന്നതെന്ന നിലപാടിലായിരുന്നു അവര്‍.

MORE IN WORLD
SHOW MORE
Loading...
Loading...