വിശന്നു വലയുമ്പോൾ റോഡിലൊരു ഫ്രിഡ്ജ്; അതു നിറയെ സൗജന്യ ഭക്ഷണവും..!

free-food
SHARE

മനുഷ്യന്റെ പ്രഥമ ആവശ്യങ്ങളിൽ പ്രധാനം ഭക്ഷണം തന്നെയാണ്. അത് ലോകത്തിന്റെ ഏത് കോണിലായാലും മാറ്റമില്ല. എന്നാൽ ഭക്ഷണം വാങ്ങാൻ പണമില്ലെങ്കിലോ?. അത്തരത്തിൽ ദുഃഖിച്ച് നടക്കുന്നവർക്ക് സൗജന്യമായി ഭക്ഷണം ലഭിച്ചാലോ. അതും നടുറോഡിൽ വച്ചിരിക്കുന്ന ഫ്രിഡ്ജിൽ നിന്ന്. ന്യൂയോര്‍ക്ക് നഗരത്തില്‍ തുടങ്ങിയിരിക്കുന്ന ഫ്രീ ഫുഡ് പദ്ധതിയാണ് ഇപ്പോൾ ചർച്ചാ വിഷയം. 

കോവിഡ് 19 മൂലം വറുതിയിലായ മനുഷ്യരോടുള്ള കരുതലെന്ന നിലയ്ക്ക് നഗരവാസികളുടെ കൂട്ടായ്മയാണ് 'ദ ഫ്രണ്ട്‌ലി ഫ്രിഡ്ജ്' എന്ന ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. നഗരത്തിലെ വിവിധ ജംഗ്ഷനുകളില്‍ ഈ കൂട്ടായ്മ 'ഫ്രണ്ട്‌ലി ഫ്രിഡ്ജ്' സ്ഥാപിച്ചിട്ടുണ്ട്. 

വിശക്കുന്നവര്‍ക്ക് നേരെ വന്ന് ഫ്രിഡ്ജ് തുറന്ന് ഭക്ഷണമെടുക്കാം. എല്ലാം സൗജന്യം. സമയാസമയം ഭക്ഷണസാധനങ്ങള്‍ കൊണ്ടുവന്ന് നിറയ്ക്കാനും ഫ്രിഡ്ജ് വൃത്തിയാക്കാനുമെല്ലാം കൂട്ടായമയുടെ തന്നെ അംഗങ്ങള്‍ വരും. സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ആശയം പ്രചരിപ്പിക്കുകയാണ് ഈ കൂട്ടായ്മ.

MORE IN WORLD
SHOW MORE
Loading...
Loading...