അന്റാർട്ടിക്കയിലെ പടുകൂറ്റൻ രാക്ഷസജീവിയുടെ മുട്ട; കണ്ടെത്തിയ രഹസ്യം ഇതാണ്

these-amazing-fossil-discoveries-reveal-the-kinds-of-eggs-ancient-giants-laid2
SHARE

2011ൽ അന്റാർട്ടിക്കയിൽ കണ്ടെത്തിയ  വസ്തുവിന്റെ സത്യാവസ്ഥ ഒടുവിൽ കണ്ടെത്തി. ‘പഞ്ചറായ ഫുട്‌ബോള്‍’ എന്ന് വിശേഷിപ്പിച്ച ആവസ്തു രാക്ഷസപ്പല്ലിയുടെ മുട്ടയായിരുന്നു. അന്റാർട്ടിക്കയിൽ കണ്ടെത്തിയ രാക്ഷസജീവിയുടെ മുട്ടഏകദേശം 6.6 കോടി വര്‍ഷത്തെ പഴക്കമുണ്ടായിരുന്നു അതിന്. വലുപ്പമാകട്ടെ 28 സെമീ നീളവും 18 സെമീ വീതിയും.

മഞ്ഞു മൂടിയ അന്റാര്‍ട്ടിക്കിലെ ഒരു പാറയില്‍ ഉറച്ച നിലയിലായിരുന്നു ഫുട്ബോള്‍ പോലുള്ള ആ വസ്തു കണ്ടെത്തിയത്. എന്താണു സംഗതിയെന്നറിയാത്തതിനാൽ ‘ദ് തിങ്’ അഥവാ ഒരു വസ്തു എന്ന നിലയിലായിരുന്നു അതിനെ പേരിട്ടു വിളിച്ചിരുന്നത്. എന്നാല്‍ സത്യത്തില്‍ അത് അന്റാര്‍ട്ടിക്കില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു ജീവിച്ചിരുന്ന ഒരു രാക്ഷസപ്പല്ലിയുടെ മുട്ടയായിരുന്നു അത്.

 ലോകത്ത് ഇന്നേവരെ കണ്ടെത്തിയതില്‍ ഒരു ജീവിയിട്ട ഏറ്റവും വലിയ മുട്ടകളില്‍ രണ്ടാം സ്ഥാനമായിരുന്നു അതിനുണ്ടായിരുന്നത്. ഫോസില്‍ രൂപത്തില്‍ അന്റാര്‍ട്ടിക്കില്‍ കണ്ടെത്തിയ ആദ്യത്തെ മുട്ട കൂടിയായിരുന്നു അത്. വളരെ മൃദുവായ തോടുള്ള മുട്ടയായിരുന്നു അത്. പ്രാചീന കാലത്തെ ജീവികളുടെ മുട്ട എപ്രകാരമായിരുന്നുവെന്നതു സംബന്ധിച്ച അറിവിലേക്കു വെളിച്ചം വീശുന്നതു കൂടിയായി ഈ കണ്ടെത്തല്‍. 

രാക്ഷസപ്പല്ലികളുടെയും പാമ്പുകളുടെയും മുട്ട പോലെയായിരുന്നു ഇതു കാഴ്ചയില്‍. പക്ഷേ പ്രാചീന കാലത്തെ ആയതിനാല്‍ ഇതൊരു രാക്ഷസപ്പല്ലിയുടേതാകാമെന്ന നിഗമനത്തിലാണു ഗവേഷകര്‍. അതിന്റെ ഏകദേശ രൂപവും വരച്ചുണ്ടാക്കിയിട്ടുണ്ട്. 

 We Finally Know What The Huge 'Thing' Fossil From Antarctica Actually Is

ഈ വമ്പന്‍ മുട്ട കണ്ടെത്തിയ പാറക്കൂട്ടത്തില്‍ മൊസാസറസ്, പ്ലീസിയോസറസ് എന്നിവയുടെ കുഞ്ഞുങ്ങളുടെ ഫോസിലുകളും കണ്ടെത്തിയിരുന്നു. 

MORE IN WORLD
SHOW MORE
Loading...
Loading...