പിന്നാലെ കുരച്ചുപാഞ്ഞു K9; ബാഗ്ദാദിയുടെ അന്ത്യനിമിഷങ്ങള്‍ ഇങ്ങനെ

bagdadi-is-new
SHARE

നിരപരാധികളെ കഴുത്തറുത്തും കൊച്ചുപെണ്‍കുട്ടികളെയടക്കം ബലാല്‍സംഗം ചെയ്തും വംശഹത്യ നടത്തിയും ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിക്കാനിറങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ അന്ത്യനിമിഷങ്ങള്‍ ഇങ്ങനെ: 

ഐസിസ് തലവന്‍ ഇറാഖിലോ സിറിയയിലോ ഒളിവിലുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗങ്ങള്‍ക്ക്. ഉറപ്പായിരുന്നു 

പക്ഷേ അത് സിറിയയിലെ ഇഡ്‌‌ലിബ് പ്രവിശ്യയാണെന്ന വിവരം സിഐഎയെ അദ്ഭുതപ്പെടുത്തി. 

ഇഡ്‌‌ലിബ് ഐസിസിന് നഷ്ടപ്പെട്ടിട്ട് നാളേറെയായിരുന്നു. 

ഐസിസ് വിരുദ്ധരായ അല്‍ ഖായിദയുടെ നിയന്ത്രണത്തിലുള്ള ബാരിഷയിലാണ് കൊടുംഭീകരന്‍ ഒളിച്ചിരുന്നത്. 

എന്നുവച്ചാല്‍ ശത്രുക്കളെന്ന് കരുതിയ അല്‍ ഖായിദയുടെ പ്രാദേശികഘടകമായ ഹുറാസ് അല്‍ ദിന്‍ ബാഗ്ദാദിക്ക് അഭയം നല്‍കി. 

യുഎസ് സഖ്യസേനയുടെ ദീര്‍ഘകാല സഹായികളായ കുര്‍ദുകള്‍ തന്നെ വിവരശേഖരണം നടത്തിയത്. 

ഹുറാസ് അല്‍ ദിന്‍ കമാന്‍ഡര്‍ അബു മൊഹമ്മദ് സലാമയുടെ വീട്ടിലാണ് ബാഗ്ദാദി കഴിഞ്ഞിരുന്നത്. 

മേഖലയുടെ ആകാശനിയന്ത്രണം സിറിയന്‍, റഷ്യന്‍ സേനകള്‍ക്കായിരുന്നുവെന്നതും യുഎസ് കമാന്‍ഡോകള്‍ക്ക് വെല്ലുവിളിയായി. 

രണ്ടു തവണ ആക്രമണ പദ്ധതി അവസാനനിമിഷം മാറ്റിവയ്ക്കേണ്ടിയും വന്നു. 

ബാഗ്ദാദി സ്ഥലം മാറാനൊരുങ്ങുന്നു എന്ന വിവരം ലഭിച്ചതോടെ ഇനി മുന്നോട്ട് തന്നെയെന്ന് തീരുമാനം. 

വൈറ്റ് ഹൗസില്‍ നിന്ന് ഗ്രീന്‍ സിഗ്നലെത്തി. 

പ്രാദേശിക സമയം അതിരാവിലെ എട്ട് അമേരിക്കന്‍ സിഎച്ച് 47 ചിനൂക്ക് ഹെലികോപ്ടറുകള്‍ ഇറാഖിലെ എര്‍ബില്‍ വ്യോമതാവളത്തില്‍ നിന്ന് കുതിച്ചുയര്‍ന്നു. 

ശ്രദ്ധകിട്ടാതിരിക്കാന്‍ താഴ്ന്ന് പറന്നും കുത്തിച്ചുപാഞ്ഞും സിറിയന്‍ അതിര്‍ത്തികടന്ന ഹെലികോപ്‍ടറുകള്‍ 70 മിനിറ്റില്‍ ലക്ഷ്യസ്ഥാനത്തെത്തി. 

ഇതിനോടകം യുഎസ് ഡെല്‍റ്റാ കമാന്‍ഡോകളും നായ്ക്കളും അന്തിമപോരാട്ടത്തിന് തയാറെടുത്തിരുന്നു. 

ബോംബ് വര്‍ഷവുമായി കമാന്‍ഡോകള്‍ക്ക് ലാന്‍ഡിങ്ങിന് കവചമൊരുക്കി ഹെലികോപ്ടറുകള്‍. 

കെട്ടിടത്തിന്‍റെ മുന്‍വാതിലില്‍ ഭീകരര്‍ മരണക്കെണിയൊരുക്കിരിക്കുമെന്ന് ഉറപ്പായതിനാല്‍ അതൊഴിവാക്കി ഡെല്‍റ്റാ കമാന്‍ഡോകള്‍. 

വൈറ്റ് ഹൗസ് സിറ്റ്വേഷന്‍ റൂമില്‍ പ്രസിഡന്‍റ് ട്രംപും വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സും ഉള്‍പ്പെടെയുള്ളവര്‍ ഓപ്പറേഷന്‍ തല്‍സമയം കണ്ടു. 

കെട്ടിടത്തിനുള്ളില്‍ കയറിയ കമാന്‍ഡോകള്‍ കണ്‍മുന്നില്‍ കണ്ട ഭീകരരെയെല്ലാം തുടരെ വെടിവച്ചുവീഴ്ത്തി. 

ഒപ്പമുണ്ടായിരുന്ന അറബ് ഭാഷ് സഹായി കുട്ടികളടക്കമുള്ള നിരായുധരോട് പുറത്തുകടക്കാന്‍ നിര്‍ദേശിച്ചു. പതിനൊന്നു കുട്ടികളെ വീട്ടില്‍ നിന്ന് രക്ഷപെടുത്തി. 

കമാന്‍ഡോകള്‍ തൊട്ടടുത്തെത്തിയതറിഞ്ഞ ബാഗ്ദാദി അലറിക്കരഞ്ഞുകൊണ്ട് ഭൂഗര്‍ഭ തുരങ്കത്തിലേക്ക് ഓടി. 

മൂന്നു കുഞ്ഞുങ്ങളെയുമായാണ് ഭീകരന്‍ പാഞ്ഞത്. 

കമാന്‍ഡോകള്‍ പിന്നാലെ കുതിച്ചു. 

ബാഗ്ദാദിയുടെ ശരീരത്തില്‍ സ്ഫോടകവസ്തുക്കളുണ്ടെന്ന് മനസിലാക്കിയ കമാന്‍ഡോകള്‍ അല്‍പം പിന്നോട്ട് മാറി. 

പിന്നെ ദൗത്യം K-9 എന്ന കൂറ്റന്‍ നായയെ ഏല്‍പ്പിച്ചു. 

തുരങ്കത്തിനുള്ളില്‍ ബാഗ്ദാദിക്കു പിന്നാലെ കുരച്ചുപാഞ്ഞു K9.

നായ തൊട്ടുത്തെത്തിയതോടെ സ്വയം പൊട്ടിത്തെറിച്ചു, ഇസ്്ലാമിക് സ്റ്റേറ്റ് തലവന്‍.

അയാള്‍ക്കൊപ്പം മൂന്നു കുഞ്ഞുങ്ങളും ചിന്നഭിന്നമായി. 

K-9 നും രണ്ട് കമാന്‍ഡോകള്‍ക്കും പരുക്കേറ്റു.

അത്യാധുനിക ഡിഎന്‍എ പരിശോധന സംവിധാനത്തിലൂടെ കൊല്ലപ്പെട്ടത് ബാഗ്ദാദി തന്നെയെന്ന് സേന സ്ഥിരീകരിച്ചു. 

രണ്ട് മണിക്കൂറിനുള്ളില്‍ ദൗത്യസേന തലവന്‍റെ സന്ദേശം വൈറ്റ് ഹൗസിന്. 

ലോകത്തെ വിറപ്പിച്ച കൊടുംഭീകരന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടു. 

MORE IN WORLD
SHOW MORE
Loading...
Loading...