എമ്മി അവാർഡുകൾ പ്രഖ്യാപിച്ചു; പുരസ്കാരങ്ങൾ വാരിക്കൂട്ടി 'ഗെയിം ഓഫ് ത്രോൺസ്'

emmyawards-03
SHARE

മികച്ച ടെലിവിഷൻ സീരീസുകൾക്കുളള രാജ്യാന്തരപുരസ്കാരമായ എമ്മി അവാർഡുകൾ പ്രഖ്യാപിച്ചു. HBO സീരീസായ Game of Thrones ഡ്രാമാ വിഭാഗത്തിലും ആമസോൺ സീരീസായ ഫ്ളീബാഗ് കോമഡി വിഭാഗത്തിലും മികച്ച സീരീസിനുള്ള നേട്ടം കൈവരിച്ചു.

തഴക്കവും പഴക്കവുമുള്ള കേമൻമാരെ പിൻതള്ളിയാണ് പുതുമുഖങ്ങളും പുതുസീരീസുകളും നേട്ടം കൊയ്ത കാഴ്ചയാണ് ഇത്തവണ എമ്മി അവാർഡ് വേദിയിൽ കണ്ടത്. 8ാമത്തേയും അവസാനത്തേയും സീരീസ് കഴിഞ്ഞപ്പോൾ game of thrones ഏറ്റവും നല്ല Drama series ആയി തിരഞ്ഞെടുക്കപ്പെട്ടു. പക്ഷെ ആദ്യമായല്ല ഈ നേട്ടം.2015ൽ 5ാം സീരീസിലും 12 അവാർഡുകൾ നേടി game of thrones ചരിത്രമായി. മികച്ച കോമഡി സീരീസ് വിഭാഗത്തിൽ Amazon series ആയ Fleabag നേട്ടമുണ്ടാക്കി. പക്ഷെ മൽസരം കടുപ്പമുള്ളതായിരുന്നു. the marvellous mrs maisel fleabagന് കനത്ത വെല്ലുവിളിയായിരുന്നു. drama വിഭാഗത്തിൽ നല്ല നടൻ pose എന്ന സീരീസിലെ പ്രധാന വേഷം ചെയ്ത Billy Porter നേടി. നല്ല നടിയായത് Killing eve എന്ന phsyco thriller സീരീസിലെ കൊലയാളിയായി വേഷമിട്ട Jodie Comer ആയിരുന്നു. Game of thrones ലെ അഭിനയമികവിന് Peter Dinklege സഹനടനായും Ozarkലെ മിന്നും പ്രകടനത്തിന് Julia Garner സഹനടിയായും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് അവാർഡുകൾ ഇങ്ങനെ. ഹാസ്യനടൻ Berryയിലെ പ്രകടനത്തിന് Bill Harder. നടി Fleabagലെ Pheoabe Waller. Limited series ലെ മികച്ച Series ആയത് Chernobyl. russia യിലെ അണുവിസ്ഫോടനത്തിന്റെ പശ്ചാത്തലത്തിലുണ്ടായ Chernobylന് പ്രേക്ഷകർക്കിടയിലും വലിയ സ്വീകാര്യതയായിരുന്നു.

എമ്മിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ അവാർഡ് നേടിയത് Game of thrones ആണ്. 38 എണ്ണം. Fashionനും Passionനും ഒത്തുചേർന്ന അപൂർവ്വതയാണ് ഇത്തവണത്തെ Emmy അവാർഡ് നിശ സമ്മാനിച്ചത്.

MORE IN WORLD
SHOW MORE
Loading...
Loading...