'എങ്ങനെ സഹിക്കും': രണ്ട് കോടിയുടെ ഫെരാരി പൊലീസ് തകർക്കുന്ന വിഡിയോ വൈറൽ

ferrari-super-car
SHARE

ഏതൊരു കാർ പ്രേമിയും നെഞ്ചെത്തൊന്നു കൈ വച്ചു പോകും ഈ വിഡിയോ കണ്ടാൽ. ബ്രിട്ടനിലാണ് വാഹനപ്രേമികളുടെ ഹൃദയം തകർക്കുന്ന സംഭവം അരങ്ങേറിയത്. സെക്കന്റ് ഹാൻഡ് സൂപ്പർകാർ വിപണിയിൽ പൊന്നും വിലയുള്ള ഈ സൂപ്പർസ്റ്റാറിനെ ക്രെയിൻ ഉപയോഗിച്ച് തകർക്കുന്ന വിഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. 

പാക് വംശജനായ കോടീശ്വരൻ സാഹിദ് ഖാന്റെ സൂപ്പർ കാറാണ് കാർ ഇൻഷുറൻസ് ഇല്ലാത്തതിനാലും റോഡിൽ ഇറക്കാൻ പറ്റുന്ന കണ്ടീഷനിൽ അല്ല എന്ന് കണ്ടെത്തിയതിനാൽ തകർത്തതെന്ന് പൊലീസ് വിശദീകരിക്കുന്നു. ഏകദേശം 2 കോടി രൂപ വില മതിക്കും കാറിന്. കഴിഞ്ഞ വർഷമാണ് കാർ കസ്റ്റഡിയിൽ എടുത്തത്. കാറിന്റെ അസൽരേഖകൾ ഇത് വരെ സാഹിദ് ഖാൻ സമർപ്പിച്ചിട്ടില്ലെന്നാണ് പൊലീസ് വാദം. . എന്നാൽ ഇൻഷുറൻസ് ഇല്ലെന്ന പൊലീസ് വാദം തെറ്റാണെന്നും പൊലീസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും തന്നെയോ തന്‍റെ വക്കീലിനെയോ അറിയിക്കാതെയാണ് കാർ നശിപ്പിച്ചതെന്നും ഖാൻ പറയുന്നു. തനിക്കും തന്റെ കുടുംബത്തിനും വളരെ പ്രിയപ്പെട്ട കാറായിരുന്നു അതെന്നും പൊലീസിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയിട്ടുണ്ടെന്നുമാണ് സാഹിദ് ഖാൻ ആരോപിച്ചു.

സൂപ്പർകാർ പ്രേമികളുടെ ഇഷ്ടകാറാണ് ഫെരാരി 458 സ്പൈഡർ. 2010 മുതൽ 2015 വരെ മാത്രം പുറത്തിറങ്ങിയ ഈ കരുത്തന് പൂജ്യത്തിൽ നിന്ന് 100 കി.മീ വേഗം കൈവരിക്കാൻ 2.9 സെക്കന്റ് മാത്രം മതി. 

MORE IN WORLD
SHOW MORE