കാമുകനെ സെക്സ് ഗെയിമിലൂടെ കൊലപ്പെടുത്തി; മൃതദേഹത്തോടും ക്രൂരത

crime-russia
SHARE

ഇരുപത്തിയൊന്നുകാരിയായ പെൺകുട്ടി കാമുകനെ സെക്സ് ഗെയിമിലൂടെ കൊലപ്പെടുത്തി. റഷ്യയിലാണ് സംഭവം. കൊന്നതിനു ശേഷം ഇയാളുടെ മൃതദേഹത്തോടും വളരെ ക്രൂരമായാണ് അനസ്താഷ്യ ഒഞ്ജിന എന്ന പെൺകുട്ടി പെരുമാറിയത്. കാമുകനെ കൊന്നശേഷം അയാളുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി വിവിധയിടങ്ങളിൽ ഉപേക്ഷിച്ചു. പൊലീസുദ്യോഗസ്ഥനായ ഇയാളുടെ ജനനേന്ദ്രിയവും തലയും കൈവിരലുകളുമെല്ലാം യുവതി മുറിച്ചുമാറ്റി. 

പിന്നീട് കുറച്ചു ശരീരഭാഗങ്ങൾ ചവറ്റുകുട്ടയിലും വീട്ടിലെ ഫ്രിഡ്ജിലുമാണ് വച്ചിരുന്നത്. ബാക്കി ശരീരഭാഗങ്ങൾ മാംസ വിൽപന ശാലയിലേതു പോലെ തൂക്കിയിട്ടു. എന്നാൽ ഇതൊന്നും താനല്ല ചെയ്തതെന്നാണ ് യുവതിയുടെ മൊഴി. മൃതദേഹം വെട്ടി നുറുക്കുക മാത്രമാണ് ചെയ്തത്. 

കാമുകന്‍ തന്റെ വീട്ടില്‍ മരിച്ചുകിടക്കുന്നത് പുറംലോകമറിഞ്ഞാല്‍ താന്‍ കൊലപാതകത്തിന് ഉത്തരവാദിത്വം ഏല്‍ക്കേണ്ടി വരുമെന്നതിനാലാണ് മൃതദേഹം വെട്ടിമുറിച്ചതെന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിൽ അവര്‍ കുറ്റം സമ്മതിച്ചു. ബിഡിഎസ്എം സെക്‌സ് ഗെയിമിലൂടെയാണ് ഇവർ കാമുകനെ കൊലപ്പെടുത്തിയത്. 

MORE IN LOCAL CORRESPONDENT
SHOW MORE