27 വർഷമായി പൂട്ടിക്കിടന്ന വീടിനുള്ളിൽ കോടികൾ വിലമതിക്കുന്ന കാറുകൾ

ferrari-car
SHARE

27 വർഷമായി പൂട്ടിക്കിടന്ന വീടിനുള്ളിൽ കണ്ടെത്തിയത് ഫെറാരിയുടെ 12 സിലിണ്ടർ കാറായ 1966 മോഡൽ 275, ജിടിബി, 1976 മോഡൽ ഷെൽബി കോബ്ര തുടങ്ങി മോഡലുകള്‍. ഇതിൽ കോബ്രയ്ക്കു ഇപ്പോഴും കാര്യമായ തകരാറുകളില്ലെന്നത് അതിശയകരം. മറ്റു മൂന്നു മോഡലുകളുടെ ബ്രേക്ക് പ്രവർത്തനക്ഷമമല്ല. 

നോർത്ത് കരോലിനിയിലെ ഒരു വീട് പൊളിക്കാനെത്തിയവരാണ് ഇവ കണ്ടെത്തിയത്. കഴിഞ്ഞ 27 വർഷമായി കാറുകളിൽ ആരും തൊട്ടിട്ടുപോലുമില്ലെന്നു ഇവർ പറയുന്നു. രണ്ടു മോഡലുകൾക്ക് 2.8 ദശലക്ഷം പൗണ്ട് വില ഇപ്പോഴും കിട്ടുമെന്നു ഹഗേർടി എന്ന ക്ളാസിക് കാർ ഇൻഷുറൻസ് കമ്പനി പറയുന്നു. പ്രദേശത്തെ മുന്‍സിപ്പൽ അധികൃതർ പൊളിക്കാനിരുന്ന പഴയ വീടിനുള്ളിൽനിന്നും ലഭിച്ച വാഹനങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഹാഗേർടിയുടെ യുട്യൂബ് ചാനലിൽ ടോം കോട്ടെർ അവതരിപ്പിക്കുന്ന ബാർണ്‍ ഫൈൻഡ് ഹണ്ടർ എപ്പിസോഡിലൂടെ ലക്ഷക്കണക്കിന് വാഹനപ്രേമികളാണ് കണ്ടത്. 

മോർഗൻ, ട്രയംഫ് ടിആർ6 കാറുകളും ഇവിടെ നിന്നും കണ്ടെടുക്കാനായി. ചാനലിലൂടെ വിവരം പുറത്തറിഞ്ഞതോടെ കാറിന്റെ ഉടമസ്ഥൻ സ്ഥലത്തെത്തി. ഫെറാരിയും ഷെൽബിയും ലേലം ചെയ്യാനാണ് ഇയാളുടെ പരിപാടി. 

MORE IN WORLD
SHOW MORE