വെള്ളക്കാരുടെ പൂര്‍വികര്‍ കറുത്തവരായിരുന്നെന്ന് കണ്ടെത്തല്‍

facial-reconstruction-model
SHARE

ബ്രിട്ടീഷുകാർ വെളുത്ത സുന്ദരന്‍മാരാണ്. വെളുപ്പു നിറവും ബ്രൗൺ തലമുടിയും സുന്ദരമായ ചിരിയുമൊക്കെയായിരിക്കും ബ്രിട്ടീഷുകാരന്‍ എന്ന് കേൾക്കുമ്പോൾ ആദ്യം മനസില്‍ ഓടിയെത്തുക. പാരമ്പര്യമായേ അങ്ങനെയാണെന്നാണ് വിശ്വസിക്കപ്പെടുന്നതും. എന്നാല്‍ ഇത് ശരിയല്ലെന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രഞ്ജൻമാർ. കറുത്ത നിറവും കറുത്ത് ചുരണ്ട തലമുടിയോടും നീല കണ്ണുകളോടും കൂടിയവരായിരുന്നു ബ്രിട്ടീഷ്കാരുടെ പൂർവ്വികരെന്നാണ്  പുതിയ കണ്ടെത്തല്‍. 

ഇംഗ്ലണ്ടിലെ സൊമർസെറ്റിൽ നിന്നും ലഭിച്ച പതിനായിരത്തിൽ പരം വർഷം  പ്രായമുളള ചെഡർ മനുഷ്യന്റെ തലയോട്ടിയിൽ നടത്തിയ വിശദമായ പഠനങ്ങൾക്ക് ശേഷമായിരുന്നു വെളിപ്പെടുത്തൽ. സൊമർസെറ്റിലുളള ഗൗഫ് ഗുഹയിൽ നിന്ന് 1903 ലാണ് ചെഡർ മനുഷ്യന്റെ തലയോട് ശാസ്ത്രഞ്ജർ കണ്ടെത്തിയത്. യുകെയിൽ ഇതു വരെ കണ്ടെത്തിയ ഏറ്റവും പഴക്കമുളള ഫോസിൽ ആണിത്. 

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രഞ്ജർ ജനതിക പരിശോധനയിലൂടെയും ഫെയ്ഷ്യൽ ഡി കൺസ്ട്രക്ഷൻ എന്ന നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുമാണ് ഈ നിഗമനത്തിൽ എത്തിയതും. ചെഡർ മനുഷ്യന്റെ മുഖവും തൊലിയും എല്ലാം സാങ്കേതിക വിദ്യയിലൂടെ വീണ്ടും രൂപപ്പെടുത്തുകയായിരുന്നു. ഗൗഫ് ഗുഹയിൽ നിന്ന് കണ്ടെത്തിയ ചെഡർ മനുഷ്യന്റെ ചെവിയിൽ നിന്ന് ഡിഎൻഎ പരിശോധയ്ക്കായി കോശങ്ങൾ വേർതിരിച്ചെടുക്കാൻ ശാസ്ത്രഞ്ജർ വിജയിച്ചതോടെയാണ് നിർണായക കണ്ടുപിടുത്തതിന് വഴി തെളിഞ്ഞത്. യുകെയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന 10 ശതമാനത്തോളം മുഷ്യരുടെ ഡിഎൻഎയുമായി സാമ്യം ഉളളതാണ് ഈ മനുഷ്യരുടെ ഡിഎൻഎ. മൃഗങ്ങളുടെ തോൽ ഉപയോഗിച്ച് കൂടാരങ്ങൾ നിർമ്മിച്ചും വേട്ടയാടിയ മാംസം ഭക്ഷിച്ചുമാണ് അവർ ജീവിച്ചിരുന്നത്. 

ചെഡർ മനുഷ്യന്റെ അസ്ഥികൂടങ്ങൾ ആദ്യം പരിശോധിച്ചപ്പോൾ നരഭോജികളാണെന്ന നിഗമനത്തിൽ എത്തിയെങ്കിലും പിന്നീട് നടത്തിയ പരിശോധനകളിൽ നിലപാടുകളിൽ മാറ്റം വരികയായിരുന്നു. ജനതിക പരിശോധനയിലൂടെ മാത്രം ഇത് തെളിയിക്കാൻ കഴിയാത്തതിനാൽ ഫെയ്ഷ്യൽ റീ കൺസ്ട്രക്ഷൻ എന്ന സാങ്കേതിക വിദ്യയുടെ സഹായം തേടുകയായിരുന്നു.

MORE IN WORLD
SHOW MORE