മൂന്നുവയസുകാരിയെ രക്ഷിക്കാൻ വ്യാപാരിയുടെ അതിസാഹസികത; ദൃശ്യങ്ങൾ വൈറൽ

viral-video-footage
SHARE

നാലാം നിലയിൽ നിന്ന് സൺഷെയ്ഡിൽ വീണ കുരുന്നിനെ സാഹസികമായി രക്ഷപ്പെടുത്തുന്ന വ്യാപാരിയുടെ ദൃശ്യങ്ങൾ വെറലാകുന്നു. ചൈനയിൽ ജനുവരി 16 ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ചൈനയിലെ സെജിയാങ് മേഖലയിലാണ് സംഭവം. വീട്ടകാരുടെ ശ്രദ്ധയിൽപ്പെടാതെ നാലാം നിലയിലെ വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരി ജനലിലൂടെ താഴെ വീഴുകയായിരുന്നു.അതിസാഹസികമായി കുട്ടിയെ രക്ഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സിസിടിവി പ്ലസ് ആണ് പുറത്ത് വിട്ടത്.

നാലാം നിലയിൽ നിന്ന് സൺഷെയ്ഡിലേയ്ക്ക് വീണ കുരുന്ന് കിടന്നു കരയുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തുളള കടയുടമയാണ് കുഞ്ഞിനെ രക്ഷിക്കാൻ മുൻകൈ എടുത്തത്. ഉടന്‍ തന്നെ അയാള്‍ ഭിത്തിയിലൂടെ വലിഞ്ഞ് കയറി വ്യാപാരി കുട്ടിയുടെ അടുത്ത് എത്തുകയായിരുന്നു.

കുട്ടിയെ അദ്ദേഹം എടുത്ത് ഉയര്‍ത്തുന്നത് കണ്ടയുടന്‍ പെറ്റ് ഷോപ്പ് നടത്തുന്നയാളും സഹായത്തിന് എത്തി. കുട്ടിയുടെ കരച്ചിൽ കേട്ടയുടനെ മറ്റൊന്നും ചിന്തിച്ചില്ലെന്നും കുട്ടിയെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തുകയെന്നത് മാത്രമായിിരുന്നു ചിന്തയെന്നും വ്യാപാരി പ്രതികരിച്ചു. സ്പൈഡർമാനെ പോലെ കുഞ്ഞിനെ രക്ഷിക്കാൻ സാഹസികത കാട്ടിയ വ്യാപാരിക്ക് കയ്യടിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങൾ. 

MORE IN WORLD
SHOW MORE