സിറിയയിൽ തുര്‍ക്കിയുടെ വ്യോമാക്രമണം; 9 മരണം

syria-attack
SHARE

വടക്കന്‍ സിറിയയിലെ അഫ്രീന്‌ മേഖല കേന്ദ്രീകരിച്ച് തുര്‍ക്കിയുടെ വ്യോമാക്രമണം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുര്‍ദ് തീവ്രവാദ സംഘടനയായ വൈ.പി.ജിക്കെതിരെയാണ് തുര്‍ക്കി സൈന്യം വ്യോമാക്രണം നടത്തിയത്.തുര്‍ക്കിയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ലക്ഷ്യമിടുന്ന കുര്‍ദ്  സേനയെ തുരത്തുമെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യോമാക്രണത്തിന് പുറമെ കരയുദ്ധത്തിനും തുര്‍ക്കി തയ്യാറെകുന്നുണ്ട്  . ‌ആക്രമണം ശക്തമാക്കാന്‍ സിറിയന്‍ ആര്‍മിയുടെ സഹായം തേടുമെന്നും തുര്‍ക്കി വ്യക്തമാക്കി.  വ്യോമാക്രണത്തില്‍ 9 പേര്‍കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍

MORE IN WORLD
SHOW MORE