എച്ച് വണ്‍ ബി വിസ നിയന്ത്രണ‍ം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് യു.എസ് കോണ്‍സല്‍ ജനറൽ

robert-g-burgess
SHARE

എച്ച് വണ്‍ ബി വിസ നടപടിക്രമങ്ങളില്‍ നിലവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് യു.എസ് കോണ്‍സല്‍ ജനറല്‍ റോബര്‍ട്ട് ജി ബര്‍ജിസ്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഓരോ രാജ്യങ്ങളും അവരുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നുമെന്നും ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാവുകയാണെന്നും കോണ്‍സുല്‍ ജനറല്‍ ചെന്നൈയില്‍ പറഞ്ഞു. 

എച്ച് വണ്‍ ബി വിസ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയാണ്. എച്ച് വണ്‍ ബി വിസ ഉപയോഗിച്ച് ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമടക്കം കൂടുതല്‍ പേര്‍ ജോലിക്കെത്തുന്നതിനാല്‍ യു.എസ് പൗരന്മാര്‍ തൊഴിലില്ലായ്മ നേരിടുന്നു എന്ന ആരോപണം ശക്തമായത് കഴിഞ്ഞ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് സമയത്താണ്. ഇതിനെ തുടര്‍ന്നാണ് നിയമം ശക്തമാക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടില്ലെന്ന് യു.എസ് കോണ്‍ഗ്രസ് അന്തിമ തീരുമാനം എടുക്കുമെന്നും കോണ്‍സല്‍ ജനറല്‍ വ്യക്തമാക്കി. 

തീവ്രവാദം തുടച്ചുനീക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യുമായി ചേര്‍ന്ന് മികച്ച പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് വളരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മേക്ക് ഇന്‍ ഇന്ത്യയടക്കമുള്ള പദ്ധതികള്‍ രാജ്യത്തിന്‍റെ വികസന ഘടകങ്ങളാണ്. ഓരോ രാജ്യങ്ങളും അവരുടെ വികസന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നുമെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ എച്ച് വണ്‍ ബി വിസ അനുവദിക്കുന്നത് ചെന്നൈ യില്‍ നിന്നാണ്. 

MORE IN WORLD
SHOW MORE