റോഹിന്‍ഗ്യകളോട് മാപ്പു പറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ

Thumb Image
SHARE

റോഹിന്‍ഗ്യ മുസ്‌ലീങ്ങളോട് ലോകം കാട്ടുന്ന അവഗണനയില്‍ മാപ്പുചോദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ബംഗ്ലദേശ് സന്ദര്‍ശനത്തിനിടെ ധാക്കയില്‍ റോഹിന്‍ഗ്യ അഭയാര്‍ഥികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പ മാപ്പു ചോദിച്ചത്. 

നാലുദിവസം നീണ്ട മ്യാന്‍മര്‍ സന്ദര്‍ശനത്തില്‍ റോഹിന്‍ഗ്യ എന്ന പദം മാര്‍പാപ്പ പരാമര്‍ശച്ചിരുന്നില്ല. എന്നാല്‍ രണ്ടുദിവസത്തെ ബ്ലംഗാദേശ് സന്ദര്‍ശനത്തിന്റെ ഭാഗമായി ധാക്കയില്‍ വച്ചാണ് റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളോട് മാര്‍പ്പാപ്പ മാപ്പുചോദിച്ചത്. അഭയാര്‍ഥികളുടെ പ്രതിനിധികളായി എത്തിയ പതിനാറുപേരെയാണ് പേരാണ് മാര്‍പാപ്പയെ സന്ദര്‍ശിച്ചത്. 

അഭയാര്‍ഥികളുടെ കരം പിടിച്ച മാര്‍പാപ്പ അവരുടെ പലായനത്തിന്റെ വേദനനിറഞ്ഞ അനുഭവം ശ്രദ്ധയോടെ കേട്ടു. ലോകം കാട്ടുന്ന അവഗണനയോടും ക്രൂരതകളോടും പ്രതികാരം പാടില്ലെന്നും ഇതിനെയെല്ലാം ക്ഷമയോടെ നേരിടണണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ റോഹിന്‍ഗ്യകളോട് പറഞ്ഞു. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. 

MORE IN WORLD
SHOW MORE