തന്റെ ഭാര്യയോട് മോശമായി പെരുമാറി; ട്രംപിനെതിരെ ഹോളിവുഡ് നടൻ

billy-baldwin-trump
SHARE

ഹോളിവുഡിൽ മീ ടു ക്യാംപയിൻ ഉയർത്തി വിട്ട വിവാദങ്ങൾ ഇതു വരെ പെയ്തു തീർന്നിട്ടില്ല. അതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ പ്രതികൂട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുകയാണ് പ്രശസ്ത ഹോളിവുഡ് നടൻ ബില്ലി ബാൾ‍‍ഡ്‌വിൻ. ട്വിറ്ററിലൂടെയായിരുന്നു ഗുരുതര ആരോപണവുമായി നടൻ രംഗത്തെത്തിയത്. ഇരുപത് വർഷം മുൻപ് നടന്ന സംഭവമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.

മാന്‍ഹട്ടനിലെ ഒരു ഹോട്ടലിൽ ഇരുപത് വർഷം മുൻപ് നടന്ന പാർട്ടിയിൽ ട്രംപിനെ ആരും ക്ഷണിച്ചിരുന്നില്ല. ക്ഷണിക്കാതെയാണ് അയാൾ വന്നത്. പാർട്ടി ആസ്വദിക്കുന്നതിനിടെ ദുരുദ്ദേശത്തോടെ അയാൾ എന്റെ ഭാര്യ ഷൈന ഫിലിപ്സിനെ സ്പർശിച്ചു. അദ്ദേഹത്തിന്റെ ഹെലികോപ്ടറിൽ അറ്റ്‌ലാന്റ സിറ്റിയിലേക്ക് ചെല്ലാൻ ഭാര്യയെ ക്ഷണിക്കുകയും ചെയ്തു. ബാൾഡ്‌വിൻ പറഞ്ഞു. 

ഡെമോക്രാറ്റിക് സെനറ്റര്‍ അല്‍ ഫ്രാങ്കെന് എതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവിഷയം ഉന്നയിച്ച് ട്വീറ്റ് ചെയ്ത ഡൊണൾഡ് ട്രംപ് ജൂനിയറിനു മറുപടിയായിട്ടായിരുന്നു ബില്ലിയുടെ ട്വീറ്റ്. ട്രംപിന്റെ രൂക്ഷ വിമർശകനായ ബില്ലിയുടെ ട്വീറ്റ് ഇതിനകം ചർച്ചയായി കഴിഞ്ഞു.

MORE IN WORLD
SHOW MORE