ഒറ്റകൈകൊണ്ട് പാമ്പിനെ കൊന്ന് ചെറുപ്പകാരൻ; വി‍ഡിയോ വൈറൽ

man-caught-snake-indonesia
SHARE

വെറുംകൈ കൊണ്ട് പാമ്പിനെ അടിച്ചു കൊന്ന ഇന്തോനേഷ്യക്കാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. തലസ്ഥാനമായ ജക്കാർത്തയിലേക്ക്് പോവുകയായിരുന്ന ട്രെയിനിൽ വച്ചാണ് കക്ഷി പാമ്പിനെ പിടികൂടിയത്. പാമ്പിനെ കണ്ടയുടനെ ട്രെയിൻ എമർജൻസി ബ്രേക്ക് ഇട്ടു ട്രെയിൻ നിർത്തുകയായിരുന്നു. 

ട്രെയിനിലെ ബാഗേജ് വയ്ക്കുന്ന അറക്കുള്ളിലായിരുന്നു പാമ്പ്. ഇതു മനസിലാക്കിയ യുവാവ് സ്വന്തം കൈകൊണ്ട് പാമ്പിനെ പിടികൂടുകയും നിലത്തടിച്ചു കൊല്ലുകയുമായിരുന്നു. ട്രെയിനിൽ ഉണ്ടായിരുന്ന യാത്രികർ സ്മാർട്ട്ഫോണിൽ ഷൂട്ട് ചെയ്ത വിഡിയോയാണ് വൈറലായിരിക്കുന്നത്. ഏതു ഇനം പാമ്പിനെയാണ് കൊന്നതെന്ന് മനസിലാകാൻ സാധിച്ചിട്ടില്ല. പേടിയോടെ ചുറ്റും നിന്ന യാത്രികർക്കിടയിൽ നിന്ന് ധൈര്യത്തോടെ മുന്നോട്ടു വന്ന ചെറുപ്പകാരനോടാണ് എല്ലാവരും നന്ദി പറയുന്നത്.

MORE IN WORLD
SHOW MORE